ഐ.പി.സി പൊൻകുന്നം സെൻ്റർ ഫാമിലി കോൺഫ്രൻസ് നടന്നു

ഐ. പി .സി പൊൻകുന്നം സെൻ്റർ കൺവൻഷനോടനുബന്ധിച്ച് ഫാമിലി കോൺഫ്രൻസ് നടന്നു. സെൻ്ററിലെ വിശ്വാസികൾ ഒന്നടങ്കം പങ്കെടുത്തു. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ഏബ്രഹാം ഷാജി സെമിനാറിന് നേതൃത്വം നൽകി. ‘ ദൈവത്തിൻ്റെ ഭവനക്കാർ’ എന്നതായിരുന്നു സെമിനാർ വിഷയം.

ഡോ. ഓമന റസ്സൽ

പാസ്റ്റർ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ന്യൂയോർക്ക് ഹെബ്രോൻ ഐ.പി.സി സഭാ ശുശ്രൂഷകൻ ഡോ. ബാബു തോമസ്, ഡൽഹി ഗ്രേയ്റ്റർ നോയിഡ ഹാർവെസ്റ്റ് മിഷൻ പ്രസിഡൻ്റ് റവ. ബാബു ജോൺ, ഡോ. ഓമന റസ്സൽ എന്നിവർ കുടുംബ സംവിധാനത്തെപ്പറ്റി ബൈബിൾ വീക്ഷണത്തിൽ പ്രസംഗിച്ചു.

ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സൽ മോഡറേറ്റർ ആയിരുന്നു.
പാസ്റ്റർ സജി ജോൺ ചർച്ചയിൽ പെങ്കെടുത്തു.