ഏ.ജി. മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷൻ പറന്തലിൽ ജനുവരി 26 ന് തുടങ്ങും

അടൂർ-പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2026 ജനുവരി 26 തിങ്കൾ മുതൽ ഫെബ്രുവരി 1ഞായർ വരെ അടൂർ-പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

ജനുവരി 26 തിങ്കൾ വൈകിട്ട് ആറിനു നടക്കുന്ന പൊതു സമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ.ടി. ജെ സാമുവേൽ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ പ്രഭാ ടി.തങ്കച്ചൻ, അജി.കെ.ജോൺ, ജോസ് ടി.ജോർജ്, ഡോ.കെ.ജെ. മാത്യു, പാസ്റ്റർമാരായ തോമസ് വർഗീസ്, തോമസ് എബ്രഹാം, വിത്സൺ ജോസ്, ജോൺ തോമസ്, രാജൻ ഫിലിപ്പ്, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്, ഡോ.ഐസക് വി.മാത്യു, പാസ്റ്റർ ടി ജെ ശാമുവേൽ എന്നിവർ മുഖ്യപ്രഭാഷകരാണ്.

ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് അംഗങ്ങളും, മേഖലാ ഡയറക്ടർമാരായ പാസ്റ്റേഴ്സ് ജെ.സജി, എം.ടി. സൈമൺ, ആർ.സനൽകുമാർ എന്നിവർ രാത്രിയോഗങ്ങളിൽ അദ്ധ്യക്ഷൻമാരാകും.

പാസ്റ്റർ സുനിൽ സോളമൻ നേതൃത്വം നൽകുന്ന അസംബ്ലിസ് ഓഫ് ഗോഡ് ക്വയറിൽ പാസ്റ്റർമാരായ സാം റോബിൻസൺ, സാബു ചാരുംമൂട്, ജോൺ മാത്യു ഡോ.ടോം ഫിലിപ്പ് തോമസ് എന്നിവർ ഗാനശുശ്രൂഷ നയിക്കും.

പകൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പ്രത്യേക യോഗങ്ങളും വൈകിട്ട് 6 മുതൽ 9 വരെ പൊതു യോഗങ്ങളും നടക്കും.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പകൽ ശുശ്രുഷകൻമാർക്കുള്ള സെമിനാറുകളാണ്. പാസ്റ്റർമാരായ നിറ്റ്സൺ കെ.വർഗീസ്, ടി.വി. പൌലോസ്, ഡോ.കെ.നന്നു, ബാബു വർഗീസ്, ഷിൻസ് പി.റ്റി, ഡോ.ജെയിംസ് ജോർജ് എന്നിവർ ചൊവ്വാഴ്ച പകൽ യോഗങ്ങളിൽ പ്രസംഗിക്കും. പാസ്റ്റർമാരായ ടി.വി.തങ്കച്ചൻ, മനോജ് കുമാർ, ജേക്കബ് ടി.ജോൺ എന്നിവർ വിവിധ യോഗങ്ങൾക്ക് അദ്ധ്യക്ഷത വഹിക്കും.

ബുധനാഴ്ച രാവിലെ 9 ന് മിനിസ്റ്റേഴ്‌സ് സെമിനാറിൽ ഡോ.ഐസക് ചെറിയാൻ സന്ദേശം നല്കും.പാസ്റ്റർ ഷൈജു തങ്കച്ചൻ അദ്ധ്യക്ഷനാകും. രാവിലെ പത്തിന് പുതിയ ഓഫീസ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം നടക്കും.

ഉച്ചയ്ക്ക് രണ്ട് മുതൽ നടക്കുന്ന സമ്മേളനങ്ങളിൽ പാസ്റ്റർ ബിജി ഫിലിപ്പ്, ഡോ.രാജൻ ജോർജ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജിൻസ് ജോൺ അദ്ധ്യക്ഷത വഹിക്കും. വ്യാഴം രാവിലെ 9 മുതൽ നടക്കുന്ന സെമിനാറുകളിൽ ഡോ. എ.കെ. ജോർജ്ജ്, പാസ്റ്റർ ടി.എ.വർഗീസ്, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ടി.ജെ. സാമുവേൽ, പാസ്റ്റർ സാബു ടി. സാം എന്നിവർ ക്ലാസുകൾ നയിക്കും.

പാസ്റ്റർമാരായ ഇ.യാഹ്ദത്ത് മണി, ബിനു വി.എസ്, ആർ.പി.അരുൺകുമാർ എന്നിവർ നേതൃത്വം നല്കും. ഉച്ചയ്ക്ക് 3 ന് ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം നടക്കും. വെള്ളി രാവിലെ 9 മുതൽ 11 വരെ വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ പ്രവർത്തനങ്ങൾ അവതരിപ്പിക്കും.

11 മുതൽ 1 വരെ മിഷൻ സമ്മേളനം നോർത്തിന്ത്യാ മിനിസ്ട്രി സമ്മേളനം നടക്കും. ഉച്ചയ്ക്ക് 2 മുതൽ 5 വരെയും വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നത് തുടരും.

ശനിയാഴ്ച രാവിലെ 9 ന് സൺഡേ സ്കൂൾ വാർഷിക സമ്മേളനവും ഉച്ചയ്ക്ക് 2 ന് ക്രൈസ്റ്റ് അംബാസിഡേഴ്സ് (യുവജന വിഭാഗം) വാർഷിക സമ്മേളനവും നടക്കും. ഫെബ്രുവരി 2 ഞായർ രാവിലെ 9 മണിക്ക് പൊതുസഭായോഗം ആരംഭിക്കും. തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും.

തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 റവന്യൂ ജില്ലകൾ ഉൾപ്പെടുന്നതാണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ.
ഈ ജില്ലകളിൽ നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികൾ ജനറൽ കൺവൻഷനിൽ സംബന്ധിക്കുവാൻ എത്തിച്ചേരും.

ആയിരത്തിലധികം സഭകളാണ് മലയാളം ഡിസ്ട്രിക്ടിലുള്ളത്. മലയാളം ഡിസ്ട്രിക്ടിനെ മൂന്നു മേഖലകളായും അമ്പത്തിയാറ് സെക്ഷനുകളായും തിരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡിലെ 8 ഡിസ്ട്രിക്റ്റ് കൗൺസിലുകളിൽ ഒന്നാണ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ.

വാർത്ത: മീഡിയാ ടീം