എ ജി അടിമാലി സെക്ഷൻ കൺവൻഷനും സംയുക്ത സഭായോഗവും

അടിമാലി: അസംബ്ലീസ് ഓഫ് ഗോഡ് അടിമാലി സെക്‌ഷന്റെ ‘തിരുവചനം 2026’ എന്ന പേരിൽ സുവിശേഷ മഹായോഗവും സംയുക്ത സഭായോഗവും നടക്കും.

ജനുവരി 22, 23, 24 തീയതികളിൽ അടിമാലി ക്ലബ്ബ് ഗ്രൗണ്ടിൽ (ലൈബ്രറി റോഡ്) നടക്കുന്ന സമ്മേളനത്തിൽ ഏ ജി മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. തോമസ് ഫിലിപ്പ്, ഉത്തരമേഖല ഡയറക്ടർ റവ. എം. റ്റി. സൈമൺ പാസ്റ്റർ സുരേഷ് ബാബു, ഡോ. എ. കെ. ജോർജ്ജ്, സാറ ജോർജ്ജ് കോവൂർ, പാസ്റ്റർ വി എസ് വിനോദ് എന്നിവർ മുഖ്യ സന്ദേശം നൽകും. സുനിൽ സോളമൻ, തഞ്ചാവൂർ വില്യംസ്, ഡോ. ടോം ഫിലിപ്പ് എന്നിവർ സംഗീത വിരുന്നിന്‌ നേതൃത്വം വഹിക്കും.

എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 9 മണിവരെയാണ് പൊതുസമ്മേളനം നടക്കുന്നത്.
24 നു രാവിലെ 10 മുതൽ മിഷൻ സെമിനാറും 25 നു സെക്ഷൻ സംയുക്ത സഭായോഗവും കർതൃമേശയും വള്ളപ്പടി ഗോഡ്സ് ഫാമിലി ഏ. ജി. ചർച്ചിൽ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിൽ ഏറ്റവും കൂടുതൽ ആളുകൾ രക്ഷിക്കപ്പെടുകയും സ്നാനപ്പെടുകയും ചെയ്യുന്ന ഒരു സെക്ഷൻ ആണ് അടിമാലി. സെക്ഷൻ പ്രസ്‌ബിറ്റർ റവ. വി. എസ്. വിനോദ് സെക്‌ഷൻ പ്രവർത്തനത്തിന് നേതൃത്വം വഹിക്കുന്നു.

വാർത്ത ഷാജി ആലുവിള