കള്ളക്കടത്ത് ആരോപിച്ച് ഇറാന് പിടിച്ചെടുത്ത എണ്ണ ടാങ്കറിലെ പൗരന്മാരുടെ മോചനത്തിനായി ഇടപെടല് നടത്തി ഇന്ത്യ.
കഴിഞ്ഞ മാസം ഇറാന് പിടിച്ചെടുത്ത ദുബൈ ആസ്ഥാനമായുള്ള കമ്പനിയുടെ കപ്പലില് 16 ഇന്ത്യന് പൗരന്മാരും ഉള്പ്പെട്ടിരുന്നു. ഇവര്ക്കെതിരെ നിയമനടപടികള് വേഗത്തിലാക്കാന് ഇന്ത്യ അഭ്യര്ഥിച്ചതായി ടെഹ്റാനിലെ ഇന്ത്യന് എംബസി അറിയിച്ചു.
2025 ഡിസംബര് 8നാണ് ദുബൈ ആസ്ഥാനമായുള്ള കമ്പനിയുടെ എണ്ണക്കപ്പല് ഇറാന് സൈന്യം പിടിച്ചെടുത്തത്. കപ്പലില് ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് ജോലിക്കുണ്ടായിരുന്നത്.
പിന്നാലെ കപ്പലിലുള്ള ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്ക്കാര് രംഗത്തെത്തിയിരുന്നു. പൗരന്മാര്ക്ക് ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള സൗകര്യം ഏര്പ്പെടുത്തണമെന്നും ഇന്ത്യന് എംബസി ഇറാനോട് ആവശ്യപ്പെടുന്നുണ്ട്. കപ്പലിലെ ജീവനക്കാരുടെ സുരക്ഷയ്ക്കായി നടപടികള് സ്വീകരിക്കണമെന്ന് ദുബൈ കമ്പനിയോടും കേന്ദ്ര സര്ക്കാര് ആവശ്യപ്പെട്ടിട്ടുണ്ട്.



