ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾക്കും നീതി നിഷേധത്തിനും എതിരെ ക്രൈസ്തവ വിശ്വാസ സംഗമം തിരുവനന്തപുരത്ത് നടന്നു.
കവടിയാർ സാൽവേഷൻ ആർമി ജോൺസൺ ഹാളിൽ വച്ച് നടന്ന വിശ്വാസ സംഗമം കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻറ് അഭി.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, ബിഷപ്പ് ഡോ. ഓസ്റ്റിൻ എം.എ. പോൾ, ലഫ്റ്റ്. കേണൽ ജേക്കബ് ജെ. ജോസഫ്, കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ്, ചർച്ച് ഓഫ് ഗോഡ്, തിരുവന്തപുരം മേഖലാ ജോയിൻ്റ് ഡയറക്ടർ റവ.സി എം വത്സല ദാസ്, നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് ജനറൽ സെക്രട്ടറി റവ.ജെയ്സ് പാണ്ടനാട്, റവ. ഫാദർ എ. ആർ. നോബിൾ, മുൻ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല എംഎൽഎ, എസ് സുരേഷ് കുമാർ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.



