ആ ഉള്‍ഗ്രാമത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ദൂരെ നാട്ടില്‍ പഠിക്കാനായി പോകുന്നത്.
അവിടെ നിന്നും ഉയര്‍ന്ന മാര്‍ക്കുമായാണ് അവന്‍ തിരിച്ച് ഗ്രാമത്തിലെത്തിയത്. പക്ഷേ അവന്‍ നേടിയ മാര്‍ക്കും വാങ്ങിയ മെഡലുകളൊന്നും ആരും ശ്രദ്ധിച്ചതേയില്ല. അവനാകെ സങ്കടമായി.
അവന്‍ ഈ വിവരം തന്റെ കൂട്ടുകാരനോട് പറഞ്ഞു. കൂട്ടുകാരന്‍ ചോദിച്ചു: നിന്റെ ഗ്രാമത്തില്‍ സുലഭമായി കിട്ടാത്തതും എന്നാല്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതുമായ സാധനമെന്താണ്?
ഏത്തപ്പഴം അവന്‍ പറഞ്ഞു. കൂട്ടുകാരന്റെ നിര്‍ദ്ദേശപ്രകാരം പിറ്റേദിവസം അവന്‍ ഗ്രാമത്തിലേക്ക് ഒരു കാളവണ്ടി നിറയെ ഏത്തപ്പഴവുമായാണ് വന്നത്.
അവന്‍ എല്ലാവരോടും പറഞ്ഞു: ഇത് എന്റെ പഠനത്തിന് ഒന്നാം സ്ഥാനം നേടിയതിന് എനിക്ക് കിട്ടിയ സമ്മാനമാണ്. ഇത് കണ്ട് ആ നാട് മുഴുവന്‍ അവന് വലിയ സ്വീകരണം നല്‍കി.
വില അറിയുന്നവര്‍ക്ക് മാത്രമേ വിലപ്പെട്ടതെന്തെന്ന് തിരിച്ചറിയാനാകൂ. ഒരു കാര്യം പങ്ക് വെക്കുമ്പോള്‍ അതിന്റെ സാരാംശം ഉള്‍ക്കൊളളാന്‍ കഴിയുന്നവരോട് മാത്രം പങ്ക് വെക്കുക. അല്ലാത്തവര്‍ക്കെല്ലാം ഒന്നുകില്‍ പരിഹാസമോ അല്ലെങ്കില്‍ പുച്ഛവുമായിരിക്കും.
– ശുഭദിനം.



