നിരന്തരമായ ചുവടുവെയ്പുകള്‍ പുതു വഴികളെ സൃഷ്ടിക്കുന്നു

അവന്‍ കടല്‍ തീരത്തിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് തീരത്ത് ധാരാളം നക്ഷത്ര മത്സ്യങ്ങള്‍ വന്നടിഞ്ഞിരിക്കുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടത്.

അവന്‍ ആ നക്ഷത്ര മത്സ്യങ്ങളെ ഓരോന്നായി എടുത്ത് കടലിലേക്ക് ഒഴുക്കിക്കൊണ്ടിരുന്നു. അവന്റെ ഈ പ്രവര്‍ത്തി കടല്‍ത്തീരത്ത് നിന്നിരുന്ന ഒരാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാള്‍ അവനോട് പറഞ്ഞു:

ഈ കടല്‍ത്തീരത്ത് ധാരളം നക്ഷത്രമത്സ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ നീ എത്ര എണ്ണത്തിനെ കടലിലേക്ക് വിട്ടാലും ഈ കടല്‍ത്തീരത്ത് ഒരിക്കലും മാറ്റം വരുത്താന്‍ സാധിക്കില്ല.

കുട്ടി മറ്റൊരു നക്ഷത്ര മത്സ്യത്തെ കടല്‍ത്തീരത്ത് നിന്നുമെടുത്ത് കടലിലേക്ക് ഒഴുക്കിവിട്ടുകൊണ്ട് പറഞ്ഞു: നോക്കൂ, ഞാന്‍ അതില്‍ നിന്നും ഒരു മാറ്റം വരുത്തി

അയാള്‍ അവന്റെ മുന്നില്‍ തലതാഴ്ത്തി നടന്നുപോയി.

ഒരു സംഭവത്തിനോട് നമുക്ക് രണ്ട് രീതിയില്‍ പ്രതികരിക്കാം.

ഒന്ന്. ഞാന്‍ എനിക്ക് സാധിക്കുന്ന രീതിയില്‍ ചെയ്യാന്‍ ആകുന്നത് ചെയ്യുന്നു.

രണ്ട്. ഞാന്‍ ഒരാള്‍ ചെയ്തിട്ട് ഈ ലോകത്ത് എന്ത് സംഭവിക്കാനാ എന്ന ചിന്തയില്‍ അവഗണിച്ചുമുന്നോട്ട് പോവുക.

പിന്നിട്ട ഏതൊരു ദൂരത്തിനും തുടക്കം കുറിക്കുന്നത് ആദ്യ ചുവടാണ്. അതുപോലെ നല്ലൊരു തുടക്കത്തിനായി നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുന്നോ അത് ചെയ്യുക.

നിരന്തരമായ ചുവടുവെയ്പുകള്‍ പുതു വഴികളെ സൃഷ്ടിക്കുന്നതുപോലെ…

– ശുഭദിനം.