നിലമ്പൂർ : മലബാറിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സമ്മേളമായ ഐപിസി മലബാർ കേരള സ്റ്റേറ്റ് കൺവൻഷൻ ജനുവരി 21 ന് സ്റ്റേറ്റ് പ്രസിഡൻ്റെ പാസ്റ്റർ ജോൺ ജോർജ് ഉൽഘാടനം ചെയ്യിത് ആരംഭിക്കും.
25 ന് ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ സമ്മേളനം സമാപിക്കും. നിലമ്പൂർ പാലുണ്ട ന്യൂഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഐപിസി മലബാർ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസിൻ്റെ അധ്യക്ഷതയിൽ ഐപിസി മലബാർ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജോൺ ജോർജ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ സ്റ്റേറ്റ് വൈ.പ്രസിഡൻ്റെ് പാസ്റ്റർ ജിമ്മി കുര്യാക്കോസ് അനുഗ്രഹ പ്രാർത്ഥന നടത്തി. ഐ.പി.സി.മലബാർ കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ വിൻസൻ്റ് തോമസ് സ്വാഗതം ആശംസിച്ചു.
ഐപിസി മലബാർ കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ജോയി പോൾ, ജെയിംസ് വർക്കി, ഷൈജു എബ്രഹാം, രാജൻ ഏനോശ്, വി.ഡി. ബേബി, കെ ജി വർഗ്ഗീസ്, കെ.ഇ. ജേക്കബ്, കെ.സി.ജോർജ്, പന്തലിൻ്റെ കൺവീനർമാരായ ഇ.വി. ഷെൽവി, കെ.ജെ.ജോസഫ്, വിമൻസ് ഫെല്ലോഷിപ്പ് സെക്രട്ടറി ലിസ്സി വർഗ്ഗീസ്, വൈസ്. പ്രസിഡന്റ് ജാർളി ദേവസ്യ, പി.വൈ.പി.എ പ്രസിഡന്റ് ഇവാ.എബിൻ ഏലിയാസ്, പാസ്റ്റർ റൊനാൾഡ് റോയി, സണ്ടേസ്കൂൾ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സന്തോഷ് റ്റി.എൽ എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.
മലബാറിലെ സീനിയർ പാസ്റ്റർമാർ, ജനറൽ കൗൺസിൽ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദൈവദാസന്മാരുടെയും വിശ്വസ സമൂഹത്തിന്റെയും ഒരു വലിയ നിര ഈ ചടങ്ങിൽ പങ്കെടുത്തു.



