പാസ്റ്റർ ടി.സി. കോശി നിത്യതയിൽ; സംസ്കാര വിവരങ്ങൾ പിന്നാലെ

ചിക്കാഗോ: ഐപിസി സീനിയർ ശുശ്രൂഷകനും സൺഡേസ്കൂൾ അസോസിയേഷന്റെ മുൻ ഡയറക്ടറുമായിരുന്ന പ്രൊഫസർ പാസ്റ്റർ ടി.സി. കോശി (90) അല്പം മുമ്പ് നിത്യതയിൽ പ്രവേശിച്ചു.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചില ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അല്പം ഭേദമായതിനെ തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു ഭവനത്തിൽ എത്തിയിരുന്നു. വൈകിട്ട് കുടുംബാംഗങ്ങളോടൊപ്പം കുടുംബ പ്രാർത്ഥനയിൽ പങ്കെടുത്ത പാസ്റ്റർ ടി സി കോശി ഇന്ന് പുലർച്ചയാണ് നിത്യതയിൽ പ്രവേശിച്ചത്.

റാന്നി കപ്പമാമൂട്ടിൽ കുടുംബാംഗമായ ചിന്നമ്മയാണ് ഭാര്യ. ഡോ പാസ്റ്റർ അലക്സ് ടി കോശി, പരേതനായ പാസ്റ്റർ ബെൻ കോശി, പാസ്റ്റർ സിസിൽ കോശി എന്നവരാണ് മക്കൾ.

ചില വർഷങ്ങളായി മക്കളോടൊപ്പം ചിക്കാഗോയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

കുര്യൻ ഫിലിപ്പ്