പുനലൂർ തടത്തിൽ അലക്സാണ്ടർ വർഗീസ് നിത്യതയിൽ; സംസ്കാരം 11- ന് ഞായറാഴ്ച

പുനലൂർ: പുനലൂർ തടത്തിൽ വീട്ടിൽ അലക്സാണ്ടർ വർഗീസ് (69) മുംബൈയിൽ വച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ 11 ഞായറാഴ്ച രണ്ടുമണിക്ക് മുംബൈ മലാട് വെസ്റ്റിലുള്ള ഭവനത്തിൽ, (ജെൻ കല്യാൺ നഗർ, സിദ്ദിഖ് വിനായക് ഗാർഡനിൽ, ഫ്ലാറ്റ് നമ്പർ 603) ആരംഭിച്ച് 4.00 നു മലാട് പെനിയേൽ ഏ ജി സഭയുടെ ചുമതലയിൽ മലനാട് വെസ്റ്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: പുനലൂർ കുറ്റിയിൽ കുടുംബാംഗം വത്സമ്മ അലക്സ്. മക്കൾ: റോഷൻ അലക്സ്, രൂബേൻ അലക്സ്. മരുമകൾ: സാറാ അലക്സ് (എല്ലാവരും യുകെ). അസംബ്ലീസ് ഓഫ് ഗോഡിൻ്റെ പുനലൂരിലെ ആദ്യകാല വിശ്വാസിയായ കുണ്ടറ ഉണ്ണുണ്ണിച്ചൻ്റെ(ഈ. ഗീവർഗീസ് ) മകനാണ്. പരേതൻ 45 വർഷമായി മുംബൈയിൽ താമസിക്കുന്നു.

പാസ്റ്റർ വർഗീസ് മത്തായി
9961468444