നാടുവിട്ട 80 ലക്ഷം വെനീസ്വലക്കാർ തിരികെ വരും; നാറിയ കമ്മ്യൂണിസത്തിൻ്റെ പതനം; ഗൾഫിനെക്കാൾ സമ്പന്നമാകേണ്ട രാഷ്ട്രം

യുഗോ ഷാവേസിന്റെ പിൻഗാമിയായി എത്തി, എണ്ണ നിക്ഷേപം കൊണ്ട് സമ്പന്നമായ ഒരു രാജ്യത്തെ കുത്തുപാള എടുപ്പിച്ച കമ്മ്യൂണിസ്റ്റ് ഏകാധിപതി.

ഏകദേശം 80 ലക്ഷത്തോളം ആൾക്കാരാണ് വെനീസ്വലയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ഓടിപ്പോയത്. അത് ഗതികിട്ടാതെ തൊഴിലിനു വേണ്ടിയും, ജീവനെ ഭയന്നും പോയവരാണ്.

5700 ഓളം പേർ ഈ കിരാത ഭരണത്തിൽമൃഗീയമായി കൊല്ലപ്പെട്ടിട്ടുണ്ട്. ജനങ്ങൾ തൊഴിൽ ഇല്ലാതെ പൊറുതിമുട്ടി. രാജ്യത്ത് ജീവിക്കുവാൻ വയ്യാത്ത അവസ്ഥ സംജാതമായി. മിണ്ടുന്നവനെ കൊല്ലുകയോ, കുടുംബം തകർക്കുകയോ കാണാതാവുകയോ ചെയ്യുന്നു.

അനേകം ഡ്രഗ് മാഫിയകൾ നിയന്ത്രിക്കുന്ന ഒരു ഗുണ്ടാ രാജ്യമായി വെനീസ്വല മാറി. അമേരിക്കയിലേക്ക് ഏറ്റവും അധികം ഡ്രഗ് കയറ്റി അയക്കുന്ന ഒരു രാജ്യമായി മാറി.

ഡ്രഗ് ഓവർഡോസ് കൊണ്ട് അമേരിക്കയിൽ ഒരു വർഷം ഏകദേശം പതിനൊന്നായിരത്തിലധികം ആൾക്കാർ മരിക്കുന്നു എന്നാണ് കണക്ക്.

മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും വെനീസ്വലയിൽ നിന്നും മറ്റും ഡ്രഗ് നിർബാധം എത്തുന്നതിനാൽ 10000 കണക്കിന് ജീവനുകളാണ് തെരുവിൽ പിടഞ്ഞു മരിക്കുന്നത്.

ഇത് നിർത്തുവാൻ വേണ്ടി വളരെയേറെ ശ്രമിച്ചിട്ടും ഏകാധിപതിയായ മഡൂറോ അമേരിക്കയെയും ട്രംപിനെയും വെല്ലുവിളിക്കുകയാണ് ചെയ്തത്. “ഞാനിവിടെത്തന്നെ ഉണ്ടാവും നിങ്ങളെ കാത്തിരിക്കുകയാണ് ധൈര്യമുണ്ടെങ്കിൽ പോരൂ” എന്നാണ് മഡൂറോ പറഞ്ഞത്.

ട്രമ്പ് നേരിട്ട് അദ്ദേഹത്തോട് ഈ രാജ്യത്തെ ഇങ്ങനെ തകർക്കാതിരിക്കുകയും വേണമെങ്കിൽ മറ്റേതെങ്കിലും രാജ്യത്ത് പോയി താമസിക്കാൻ ഉള്ള സാഹചര്യം ഒരുക്കി തരാമെന്നും, അവിടുത്തെ ജനങ്ങൾ ദാരിദ്ര്യം മൂലം വഴിമുട്ടി ബുദ്ധിമുട്ടുകയാണെന്നും ഒക്കെ നേരിട്ട് അദ്ദേഹത്തോട് പറഞ്ഞതാണ്.

ഒരു ബസ് ഡ്രൈവറായി തുടങ്ങിയ ജീവിതം, ട്രേഡ് യൂണിയനിലൂടെയാണ് വളർന്നുവന്ന് രാജ്യത്തിന്റെ ഏകാധിപതിയായി മാറുന്നത്.

നാറിയ കമ്മ്യൂണിസത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വെനീസ്വല. ഗൾഫ് രാജ്യങ്ങൾ പോലെ ഏറ്റവും സമ്പന്നമായി നിലനിൽക്കേണ്ട ഒരു രാജ്യം കയ്യിട്ടുവാരി കയ്യിട്ടു വാരി ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട് ഇന്ന് സ്വയം നാണംകെട്ട് തലതാഴ്ത്തി നിൽക്കുന്നു.

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലുള്ള അന്തംകമ്മികൾ എന്തോ വലിയ പ്രക്ഷോഭം എന്ന മട്ടിൽ ജാഥാ സംഘടിപ്പിക്കുന്നത് കണ്ടു.

അതേസമയം വെനിസ്വലെയിലെ ജനങ്ങൾ അവിടെ ആഘോഷം കൊണ്ടാടുകയാണ്. ഓടിപ്പോയ 80 ലക്ഷം ജനങ്ങളോടും തിരികെ വരുവാൻ ട്രംപ് അഭ്യർത്ഥിച്ചിട്ടുണ്ട്. എണ്ണ നിക്ഷേപം ഉപയോഗിക്കുകയും അത് അവരുടെ രാജ്യത്തിന് പ്രയോജന പ്രദമാകുന്ന രീതിയിൽ മാറ്റിയെടുക്കുകയും ചെയ്യും എന്ന് ട്രമ്പ് വ്യക്തമാക്കിയിട്ടുണ്ട് .

രാജ്യത്തെ നശിപ്പിക്കുന്ന ഏകാധിപതികൾക്ക് ഇത് ഒരു ചുട്ട പാഠമാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പരമാധികാര രാഷ്ട്രത്തിന്മേൽ ഇങ്ങനെ കടന്നുകയറാമോ എന്ന ചോദ്യവും അവശേഷിക്കുന്നു.

(കടപ്പാട്‌: സോഷ്യൽ മീഡിയ)