വലിയപറമ്പിൽ ജോസഫ് തമ്പി ഒക്കലഹോമയിൽ നിര്യാതനായി; സംസ്കാരം 3 ന്

ഒക്കലഹോമ ഇന്റർനാഷണൽ പെന്തെക്കോസ്റ്റൽ അസംബ്‌ളി (ഐ പി എ) സ്ഥാപക അംഗവും ഒക്കലഹോമയിലെ ആദ്യകാല മലയാളികളിൽ ഒരാളുമായ ജോസഫ് തമ്പി (ബോംബെ തമ്പിച്ചായൻ, 83) 2025 ഡിസംബർ 26 നു കർത്താവിൽ നിദ്ര പ്രാപിച്ചു.

ഐപിഎയുടെ തുടക്കത്തിനും വളർച്ചക്കും ദൈവനാമ വ്യാപ്തിക്കായും താൻ ചെയ്ത സേവനങ്ങൾ എന്നും സ്മരിക്കപ്പെടും.

ഐപിസി കുമ്പനാട് പയനിയർ ശ്രുഷകനായിരുന്ന പരേതനായ പാസ്റ്റർ പൊയ്കയിൽ ജോർജിന്റെ മകനാണ് ജോസഫ് തമ്പി. ഭാര്യ: സൂസൻ തമ്പി; മക്കൾ: ജെസ്സി, ജോയ്‌സ്, & ജാനസ്. സംസ്കാരം ഐ പി എ യുടെ ചുമതലയിൽ 2026 ജനുവരി 3 നു നടത്തപ്പെടുന്നതാണ്.

പി ജി വർഗീസ് ഒക്കലഹോമ