സ്വന്തം മനോഭാവവും നിലപാടുകളും പ്രവര്‍ത്തനശൈലിയുമാണ് നമ്മുടെ മതിപ്പുവില തീരുമാനിക്കുന്നത്

അവര്‍ കടയിലെത്തി കോഴിയിറച്ചി ആവശ്യപ്പെട്ടു. ഫ്രീസറില്‍ ആകെയുണ്ടായിരുന്ന കോഴിയിറച്ചി ത്രാസില്‍ വെച്ചിട്ട് അയാള്‍ പറഞ്ഞു: ഒന്നരക്കിലോയുണ്ട്.

ഇതിനേക്കാളും തൂക്കമുളളതുണ്ടോ? അയാള്‍ ആ കോഴിയെ ഫ്രീസറില്‍ വെക്കുന്നതായി അഭിനയിച്ച് ആ കോഴിയെ തന്നെ തിരികെയെടുത്തു. എന്നിട്ട് ത്രാസില്‍ വെച്ച് വിരല്‍ അമര്‍ത്തിപ്പിടിച്ചു. എന്നിട്ടു പറഞ്ഞു: രണ്ടു കിലോ.

വിനയത്തോടെയുളള അയാളുടെ പെരുമാറ്റം ഇഷ്ടപ്പെട്ട വയോധിക പറഞ്ഞു: എങ്കില്‍ രണ്ടെണ്ണവും പാക്ക് ചെയ്‌തോളൂ.. ഉത്തരങ്ങളില്ലാതെ അയാള്‍ തലതാഴ്ത്തി.

സ്വഭാവദാര്‍ഢ്യം അലങ്കാരമല്ല. അടിത്തറയാണ്. അലങ്കാരങ്ങളെല്ലാം കാലപ്പഴക്കത്തിലോ പ്രതികൂല സാഹചര്യത്തിലോ തകര്‍ന്നുവീഴും. അടിത്തറ അതങ്ങിനെ തന്നെ നിലനില്‍ക്കും. ഇരുട്ടിലും വെളിച്ചത്തിലും അവര്‍ക്ക് ഒരേ പെരുമാറ്റമായിരിക്കും.

അവര്‍ നേട്ടങ്ങള്‍ക്കനുസരിച്ച് ചുവട് മാറില്ല. ലാഭം, നഷ്ടം തുടങ്ങിയ വാക്കുകള്‍ തങ്ങളുടെ സത്യസന്ധതയ്‌ക്കോ സന്മാര്‍ഗ്ഗത്തിനോ വിലയിടാന്‍ അവര്‍ സമ്മതിക്കില്ല.

ഒന്ന് നമുക്കോര്‍ക്കാം.. എല്ലാവര്‍ക്കും മതിപ്പുവിലയുണ്ട്. സ്വന്തം മനോഭാവവും നിലപാടുകളും പ്രവര്‍ത്തനശൈലിയുമാണ് ആ വില തീരുമാനിക്കുന്നത്. ഒരായുസ്സിന്റെ ശ്രമഫലമാണ് ആ മതിപ്പുവില. നമ്മുടെ മതിപ്പുവില നമുക്കു തീരുമാനിക്കാം

– ശുഭദിനം.