കൺവൻഷൻ പ്രസംഗകരോട്: കോമഡിയും പാരഡിയും വേണ്ട; ഊരിപ്പോകുന്ന പാൻ്റ്സും വേണ്ട

പാസ്റ്റർ ലാലു തോമസ്.
കോട്ടയം

ഒരു കൺവൻഷൻ സീസൺ കൂടി ആരംഭിച്ചു കഴിഞ്ഞു. വലുതും ചെറുതുമായ കൺവൻഷനുകൾ. സത്യസുവിശേഷം പ്രസംഗിക്കുവാനുള്ള വലിയൊരു അവസരം.അത് വിനിയോഗിക്കുവാൻ എല്ലാവരും തയ്യാറാവണം…..

ചിലർ പറഞ്ഞിട്ടുള്ളം മനസിലാക്കിയിട്ടുമുള്ള ഒന്നു രണ്ടു അഭിപ്രായം പങ്കുവയ്ക്കട്ടെ…
സ്വീകാര്യമെങ്കിൽ സ്വീകരിക്കുക…..!!

അനുവദിക്കപെട്ടിരിക്കുന്ന സമയത്തിന് അരമണിക്കൂർ മുമ്പേയെങ്കിലും വേദിയിൽ വരിക.സമയത്ത് കയറി വരുന്നത് അത്ര നല്ല പ്രവണതയല്ല…..

സത്യസുവിശേഷം പ്രസംഗിക്കുക…..

നവമാധ്യമങ്ങളുടെ കാലമാണ് ‘ Copyright’ ഉണ്ടെന്നു മറക്കരുത്…

ഒരു പ്രസംഗം തന്നെ ആ വർഷം മുഴുവനും ഓടിക്കരുത്.നിങ്ങളുടെ പ്രസംഗം കേട്ട് ഇഷ്ടപെട്ട് ‘ follow ‘ ചെയ്യുന്നവർ കാണും…അറിയ പ്പെടുന്ന ഒരു പ്രസംഗകൻ്റെ പ്രസംഗം മൂന്നു വേദിയിൽ കേട്ട അനുഭവമുണ്ട്.

കോമഡിയും പാരഡിയും ഒഴിവാക്കുക.ജനത്തെ ചിരിപ്പിക്കുക അല്ല നിങ്ങളുടെ ദൗത്യമെന്നു മനസിലാക്കുക….

ജനം ദൈവചനം കേൾക്കേണ്ടതിനാണ് വരുന്നത്.കുടുംബമഹിമയും വിദേശപര്യടനവും വിളമ്പി സമയം കളയരുത്…….

നിങ്ങൾക്ക് വലിയ വീടുളളതും വിലപിടിപ്പുള്ള കാറും സൗകര്യങ്ങളും അനുഗ്രഹത്തിൻ്റെ പട്ടികയിൽ പറയരുത്.സത്യമായി ജീവിച്ചിട്ട്,ഇതൊന്നും ഇല്ലാത്ത വിശ്വാസികളിൽ ഒരു തരം വല്ലായ്മയും അപകർഷതയും ഉണ്ടാക്കും…(eg.ആസാഫ്)

രക്ഷിക്കപ്പെടുന്നതിനു മുൻപുള്ള വിരോചിത കഥകൾ, കൊലപാതകം, കൊട്ട്വേഷൻ,പിടിച്ചു പറി,വ്യഭിചാരം,കത്തിക്കുത്ത് എന്നിവ പറയരുത്. ഇവയൊക്കെ കേൾവിക്കാരിൽ നെഗറ്റീവ് ഇംഫാക്റ്റേയുണ്ടാക്കൂ..

സംഘാടകസമിതി അനുവദിച്ചു തന്നിട്ടുള്ള സമയത്തു തന്നെ പ്രസംഗം അവസാനിപ്പിക്കുക.പലവിധ രോഗങ്ങൾ ഉള്ളവരായിരിക്കാം ശ്രോതാക്കൾ. വാഹനമില്ലാത്തവർ ബുദ്ധിമുട്ടും……

ആരാധനാ സമയത്ത് എല്ലാവരും എഴുന്നേറ്റു നിന്നു ആരാധിക്കുമ്പോൾ നിങ്ങൾ കസേരയിൽ അമർന്നിരിക്കുന്നുത് ജാഡയെന്നു ജനം കരുതും……

രണ്ടും മൂന്നും സ്ഥലങ്ങളിൽ ഒരേ തീയതി തന്നെ കൊടുത്ത് സംഘാടകരെ വെള്ളം കുടിപ്പിക്കരുത്.തെളിവുണ്ട്.

പ്രതിഫലത്തിൻ്റെ കണക്ക് പറയുന്നതും കടുംപിത്തവും അരുത്.ഒരുപക്ഷേ സംഘാടകരുടെ ധനസ്ഥിതി മോശമായിരിക്കും.കിട്ടുന്നയിടത്തും നിന്നും വാങ്ങി കൊള്ളുക.

മൈക്കിനോട് ക്ഷമ കാണിക്കുക. തൊട്ടതിനും പിടിച്ചതിനും സംഘാടകരെ കുറ്റം പറയരുത്.നിങ്ങൾക്ക് മനോഹരമായ വേദിയുണ്ടാക്കി തരാൻ നിങ്ങൾ ഒന്നും അങ്ങോട്ട് കൊടുത്തിട്ടില്ല…..

ഗായകസംഘം കാണും.അവർ ശുശ്രൂഷയുടെ ഒരു ഭാഗം വഹിക്കുന്നു.അവരെ കളിയാക്കരുത്…….

പ്രോഗ്രാം കഴിഞ്ഞു സംഘാടകരെ വിളിച്ചു അഭിനന്ദനം അറിയിക്കുന്നത് നല്ലതാണ്. അവർക്കു സന്തോഷമാകും.വളരെ കഷ്ടപെട്ടായിരിക്കും അവർ പ്രോഗ്രാം സംഘടിപ്പിച്ചത് .

ഗായക സംഘത്തോട് ഒരു വാക്ക് …..

പ്രസംഗകന് അനുവദിക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് കിട്ടുന്നുണ്ട്.അത് വൃഥാവാക്കരുത്.മാന്യമായ വസ്ത്രം ധരിക്കുക. മുടി നീട്ടി വളർത്താതെ വെട്ടിഒതുക്കി വയ്ക്കുക. താഴോട്ടിറങ്ങി പോകുന്ന പാൻ്റ് ആ സമയത്തെങ്കിലും വേണ്ടെന്നു വയ്ക്കുക.ഗായികമാരോട്… നിങ്ങളുടെ പുറകിൽ വേദിയിൽ ആളുകളുണ്ട്.അത് എപ്പോഴും മനസിലുണ്ടാവുക. നിങ്ങളോട് ഞങ്ങൾക്ക് ഇഷ്ടം കൂടും.പെന്തെക്കോസ്തുകാരായ ഞങ്ങളാണല്ലോ ഏറ്റവും കൂടുതൽ വേദി നിങ്ങൾക്കു തരുന്നത്……!!

ഇനിയും എഴുതാനുണ്ട്.എല്ലാവരും ഇത്തരക്കാരാണെന്ന് അഭിപ്രായം ഇല്ല. തിരുത്തേണ്ടത് തിരുത്തുക.

എഴുതിയാൾ തികഞ്ഞവനാണോ..? എന്ന ചോദ്യം നിങ്ങളുടെ മനസിലുണ്ടാവും. അല്ല.അങ്ങനെയുള്ള ഒരാൾ യേശു മാത്രം…. ക്ഷമിക്കുക. അപരാധം എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ പൊറുക്കുക.