തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ 2026 ജനുവരി 19 മുതല്‍ 26 വരെ തിരുവല്ല രാമന്‍ചിറയിലെ സഭാ സ്‌റ്റേഡിയത്തില്‍ നടക്കും. കണ്‍വന്‍ഷൻ പന്തലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2025 ഡിസംബര്‍ 16-ാം തീയതി ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും.
അസിസ്റ്റന്റ് ഓവര്‍സിയര്‍ ഡോക്ടര്‍ ഷിബു കെ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ. വൈ റെജി പന്തലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്യും. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ സാംകുട്ടി മാത്യു, അല്‍മായ ജനറല്‍ സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാല, സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍, ബിലിവേഴ്‌സ് ബോര്‍ഡ് അംഗങ്ങള്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍മാരും അംഗങ്ങളും, സെന്റര്‍ പാസ്റ്റര്‍മാര്‍, പാസ്റ്റര്‍മാര്‍, കണ്‍വന്‍ഷന്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കും.
കണ്‍വന്‍ഷന്റെ വിജയത്തിനായി സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ വൈ. റെജി ജനറല്‍ കണ്‍വീനറായും, അസിസ്റ്റന്റ് ഓവര്‍സിയര്‍ ഡോക്ടര്‍ ഷിബു കെ മാത്യു, സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ സാംകുട്ടി മാത്യു എന്നിവര്‍ ജോയിന്റ് കണ്‍വീനർമാരായും വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
മീഡിയ ഡിപ്പാർട്മെന്റ് ചര്‍ച്ച് ഓഫ് ഗോഡ്



