സിലോൺ പെന്തെക്കൊസ്ത് മിഷൻ രാജ്യാന്തര കൺവൻഷൻ ഡിസംബർ 27 മുതൽ ശ്രീലങ്കയിൽ

കൊക്കാവിള -ശ്രീലങ്ക : റ്റി.പി.എം സഭയുടെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ സിലോൺ പെന്തെക്കൊസ്ത് മിഷൻ കൊക്കാവിള സാർവ്വദേശീയ കണ്‍വൻഷൻ ഡിസംബർ 27 ശനി മുതൽ 31 ബുധൻ വരെ ചിലോവേയിലെ കൊക്കാവിള ഹെവൻ ഗാർഡൻ സി.പി.എം ആരാധനാലയത്തിൽ നടക്കും.

ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, സമാപന ദിവസമായ ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ട് അവസാന യോഗം എന്നിവ നടക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

ചെന്നൈ ആസ്ഥാനമായ റ്റി.പി.എം സഭയാണ് (ഇന്ത്യയിലെ പഴയ സി.പി.എം) ശ്രീലങ്കയിലെ സിലോൺ പെന്തെക്കൊസ്ത് മിഷൻ. വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന സഭയുടെ രാജ്യന്തര കൺവൻഷനുകൾ ശ്രീലങ്കയിൽ കോക്കാവിളയിലും ഇന്ത്യയിൽ ചെന്നൈയിലും കൊട്ടാരക്കരയിലും അമേരിക്കയിൽ പെൻസിൽവാനിയയിലുമാണ് എല്ലാ വർഷവും നടക്കുന്നത്.

വാർത്ത: ജെറിൻ ഒറ്റത്തെങ്ങിൽ