ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നാളെ മുതൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ഈ വർഷത്തെ ജനറൽ കൺവൻഷൻ നാളെ ഡിസംബർ 1 മുതൽ 7 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് നടക്കും.

‘നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സും ഇക്കാലങ്ങളിലെ കഷ്ടതയും’ എന്നതാണ് പ്രധാന ചിന്താവിഷയം. സഭാ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്യും. അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, അന്തർദേശീയ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, വൈസ് പ്രസിഡന്റ്മാരായ പാസ്റ്റർ ജോൺസൺ കെ. ശമുവേൽ, പാസ്റ്റർ വി ജെ തോമസ്,മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ റോയ് ചെറിയാൻ, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി.വി. ചെറിയാൻ എന്നിവരെ കൂടാതെ മറ്റു ദൈവദാസന്മാരും പ്രസംഗിക്കും.

ദിവസവും വൈകിട്ട് 5ന് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ, പകൽ 9ന് പാസ്റ്റേഴ്സ് കോൺഫറൻസ്, ഓർഡിനേഷൻ, മിഷൻ സമ്മേളനങ്ങൾ, ധ്യാനയോഗങ്ങൾ, കാത്തിരിപ്പുയോഗം, ബൈബിൾ സ്റ്റഡി, സി ഇ എം- സൺ‌ഡേ സ്കൂൾ സമ്മേളനം, വനിതാ സമ്മേളനം, റൈറ്റേഴ്സ് ഫോറം സെമിനാർ, ശാരോൻ ബൈബിൾ കോളജ് അലുമ്നി സമ്മേളനം, സ്നാന ശുശ്രൂഷ എന്നിവ നടക്കും.

ഡിസംബർ 7 ഞായറാഴ്ച രാവിലെ 7.30 മുതൽ നടക്കുന്ന സംയുക്ത ആരാധന, കർത്തൃമേശ എന്നിവയ്ക്കു ശേഷം സമാപന സമ്മേളനത്തോടെ ഉച്ചയ്ക്ക് 1 മണിക്ക് കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നല്കും.