കുഞ്ഞമ്മ ജോർജ് ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ : പരേതനായ പാസ്റ്റർ എംഎസ് ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (86) ചിക്കാഗോയിൽ നിര്യാതയായി.

പൊയ്കയിൽ പരേതരായ ചെറിയാൻ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്. കേരളത്തിലെ വിവിധ സ്കൂളുകളിൽ അധ്യാപികയായിരുന്ന പരേത.

1977 ലാണ് ചിക്കാഗോയിൽ കുടുംബമായി എത്തിയത്. ചിക്കാഗോ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ ടെക്‌നിഷൻ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള പരേത ഇന്റർനാഷണൽ പെന്തകോസ്റ്റൽ അസംബ്ലി സഭാംഗമാണ്.

വിൽസൺ ജോർജ്, സക്കറിയ ജോർജ്, ഐപിസി മുൻ ജനറൽ കൗൺസിൽ അംഗം ലൂയി ചിക്കാഗോ, ഗാനരചയിതാവായ ഷേർളി ഫിലിപ്പ് ചിക്കാഗോ, വില്യം ജോർജ്, സാം ജോർജ് എന്നിവർ മക്കളും സൂസൻ ജോർജ്, ഷൈനി ജോർജ്, മാത്യു ഫിലിപ്പ്, ലൗലി ജോർജ്, ശ്വേതാ ജോർജ് എന്നിവർ മരുമക്കളും ആണ്.

മെമ്മോറിയൽ സർവീസ് ഡിസംബർ 5 വെള്ളി വൈകിട്ട് നാലുമണി മുതൽ മൗണ്ട് പ്രോസ്പെക്ടിലുള്ള സയോൺ ക്രിസ്ത്യൻ ചർച്ചിൽ വച്ച് നടക്കും.

ശവസംസ്കാര ശുശ്രൂഷകൾ ഡിസംബർ 6 ശനിയാഴ്ച രാവിലെ 9:30ക്ക് സയോൺ ക്രിസ്ത്യൻ ചർച്ചിൽ ആരംഭിച്ച് ഉച്ചയോടെ ഡസ്പ്ലെയിൻസിൽ ഉള്ള റിഡ്ജ് വുഡ് സെമത്തേരിയിൽ സംസ്കാരം നടത്തും.

വിവരങ്ങൾക്ക്: 312 810 55275

വാർത്ത: കുര്യൻ ഫിലിപ്പ്