അവരുടെ ഏക വരുമാനപ്രതീക്ഷയായിരുന്നു ആ പശു. അടുത്ത പ്രസവത്തില്‍ രണ്ടു കുട്ടികളുണ്ടാകുകയാണെങ്കില്‍ ഒന്നിനെ ദൈവത്തിന് കൊടുക്കാമെന്ന് അവര്‍ നേര്‍ന്നു.
പ്രതീക്ഷിച്ചതുപോലെ രണ്ടു പശുക്കുട്ടികളുണ്ടായി. ഒന്ന് കറുപ്പും ഒന്ന് ബ്രൗണും. ഏതിനെ ദൈവത്തിന് കൊടുക്കും? അവര്‍ ആശയക്കുഴപ്പത്തിലായി.
അപ്പോള്‍ ഭാര്യ പറഞ്ഞു: അവര്‍ വലുതാകട്ടെ എന്നിട്ട് നോക്കാം. കുറച്ച് നാള്‍ കഴിഞ്ഞു. അതിലെ കറുത്ത പശുക്കുട്ടി ചത്തു.
അപ്പോള്‍ ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞു. ദൈവത്തിന് കൊടുക്കാമെന്ന് തീരുമാനിച്ച പശുക്കുട്ടി ചത്തു. ഇനി നമുക്ക് അടുത്ത പ്രസവത്തില്‍ നോക്കാം.. ഭാര്യയും ആ തീരുമാനത്തോട് യോജിച്ചു.
മറ്റുളളവര്‍ കാണ്‍കെ ഹൃദയവിശാലതയും സന്മാര്‍ഗ്ഗചിന്തകളും പ്രകടമാക്കുന്ന ചിലരുണ്ട്. പക്ഷേ, ആരുമില്ലാത്ത സമയങ്ങളില്‍ സ്വന്തം സംതൃപ്തിയായിരിക്കും മുന്നിട്ട് നില്‍ക്കുക.
പറയുന്ന വാക്ക് തെറ്റാതിരിക്കാന്‍ സ്വന്തമായ നിലപാടുളളവര്‍ക്കേ കഴിയൂ. സാഹചര്യങ്ങള്‍ക്കും ലഭിക്കുന്ന നേട്ടങ്ങള്‍ക്കുമനുസരിച്ച് വാക്കില്‍ മാറ്റം വരാന്‍ പാടില്ല. വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരമുണ്ടാകരുത്.
മാറേണ്ടതല്ല വാക്ക്, മാറ്റമില്ലാത്തതാകണം അത്. വാക്കില്‍ പൂര്‍ണ്ണത കണ്ടേത്തണ്ടത് പ്രവര്‍ത്തിയിലൂടെയാണ്. നമുക്ക് വാക്കില്‍ വഴുതാതിരിക്കാന്‍ ശ്രമിക്കാം
– ശുഭദിനം.



