
റോയി വർഗീസ് ഇലവുങ്കൽ,
മുണ്ടിയപ്പള്ളി)
ഡിസംബർ 3 ലോക ഭിന്നശേഷി ദിനം. ഭിന്നശേഷിക്കാർക്ക് സാധാരണ ജീവിതം നയിക്കാൻ പ്രാപ്തരാക്കാനും കരുതലും അവസരങ്ങളും ലഭ്യമാക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടാം

കാഴ്ച പരിമിതർ, ശ്രവണ സംസാര പരിമിതർ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, സെറിബൽ പാഴ്സി, പഠന വൈകല്യമുള്ളവർ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ ഇങ്ങനെ……. ഭിന്നശേഷിക്കാർ 21 വിഭാഗങ്ങങ്ങൾ. ഇവർ എല്ലാം വ്യത്യസ്ത ശേഷികൾക്കും കഴിവുകൾക്കും ഉടമകളാണ്.
ഭിന്നശേഷിക്കാരിലെ ശേഷികളും കഴിവുകളും പരമാവധി പരിപോഷിപ്പിച്ച് ജീവിതത്തിന് പ്രാപ്തരാക്കുക എന്ന ഉത്തരവാദിത്തം നമ്മിൽ നിക്ഷിപ്തമായിരിക്കുന്നു, സമ സൃഷ്ടികളെ ചേർത്തു പിടിക്കാനും കരുത്തേകാനും അവസരങ്ങളും സാധ്യതകളും ലഭ്യമാക്കുവാനും ഈ അവസരത്തിൽ നമുക്ക് കഴിയണം.
ഭിന്നശേഷിക്കാർ നിരവധി കഴിവുകളുടെ ഉടമകളാണ് . ഇവരുടെ ജന്മസിദ്ധ കഴിവുകൾ പരമാവധി പരിപോഷിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് നയിക്കുന്ന ബൃഹത്തായ ചുമതല ഏറ്റെടുക്കാൻ എല്ലാവരും തയ്യാറാകണം.
ഇവരുടെ കഴിവുകൾ വ്യത്യസ്തമാണ്. ഭിന്നശേഷിക്കാരിലെ കഴിവുകൾ കണ്ടെത്തി ജീവിത വിജയം നേടാൻ പ്രാപ്തരാക്കണം . ഭിന്നശേഷിക്കാരിലെ വ്യത്യസ്ത കഴിവുകൾ കണ്ടെത്തി അഭിരുചിക്കനുസൃതമായി പ്രോത്സാഹനവും പരിശീലനവും നൽകി സ്വയം പര്യാപ്തതയിൽ എത്തിക്കുകയാവണം ലക്ഷ്യം. കായികവും കര വിരുതലും കലാപരമായും കഴിവുകൾ ഉള്ളവരെ തിരിച്ചറിഞ്ഞ് പരിശീലനം നൽകണം.
സ്കൂൾതലത്തിലും അതിനുശേഷം ഇവർ കലാകായിക രംഗത്തും കര വിരുതിലും അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച് ഏറെ ജനശ്രദ്ധ ആകർഷിക്കുന്ന പ്രകടനങ്ങളാണ് ഇവർ കാഴ്ചവയ്ക്കുന്നത്.
ദേശീയതലത്തിലും അന്തർദേശീയ തലത്തിലുംഉന്നത വിജയങ്ങൾ നേടാൻ ഇവർക്ക് കഴിയും. ഭിന്നശേഷിക്കാരിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തി മതിയായ പരിശീലനം ലഭ്യമാക്കിയാൽ മതിയാകും .നിരവധി കുട്ടികളാണ് കലാ കായികമേളകളിലും കരവിരുത് തെളിയിക്കുന്ന മത്സരങ്ങളിലും മികവ് തെളിയിക്കുന്നത്. വാർഷിക പരീക്ഷകളിൽ ഗ്രേസ് മാർക്കും മെഡലുകളും നേടുന്നതിനപ്പുറം ഇവരുടെ മികവ് ജീവിത വിജയത്തിന് ഉതകം വിധം പ്രയോജനപ്പെടുത്താൻ നമുക്ക് ആകണം.
അത്തരത്തിലുള്ള പരിശീലനവും ഭൗതിക സാഹചര്യങ്ങളും അവസരങ്ങളും ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണം. ഇതിനായി സർക്കാർ സംവിധാനങ്ങളും സാമുദായിക സാമൂഹിക സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണം. സ്കൂൾ വിദ്യാഭ്യാസത്തിന് അപ്പുറം ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ തൊഴിൽ അഭ്യസനത്തിനും പഠനത്തിനനുസൃതമായ തൊഴിൽ ലഭ്യതയും ഉറപ്പാക്കാൻ സാമൂഹിക ക്ഷേമ വകുപ്പിനും സമുദായിക സാമൂഹ്യ സംഘടനകൾക്കും കടപ്പാടും ഉത്തരവാദിത്വവും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്.
കൂടാതെ മതിയായ മൂല്യ ബോധനവും സന്മാർഗ ചിന്തകളും ഉണർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും പദ്ധതികളും എല്ലാ സാമുദായിക സാമൂഹിക സന്നദ്ധ സംഘടനകളും ആരംഭിക്കണം. എല്ലാ ആരാധനാലയങ്ങളിലും ഇതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം. ചില ക്രൈസ്തവ സഭകൾ ഇവർക്കായി ചില സംരംഭങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നത് ഏറെ ശ്രാഹനീയമാണ്. ഇത്തരം കൂടുതൽ പ്രവർത്തനങ്ങളുമായി സഭകളും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
ഭിന്നശേഷിക്കാരായ ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ഭവനത്തിനും സമൂഹത്തിനും പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാക്കുന്നു എന്നത് കണ്ടില്ലെന്ന് നടിക്കാനാവുമോ? ഇവരെ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനും സമൂഹത്തിൽ ഉത്തമ പൗരന്മാരാക്കുന്നതിനും ജീവിത സന്താരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ ഭിന്നശേഷി ദിനത്തിൽ നമുക്ക് ഒരുമയോടെ പ്രവർത്തിക്കാം. അതിനായി ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
(തിരുവല്ല സി എസ് ഐ ബധിരവിദ്യാലയം മുൻ അധ്യാപകനാണ് ലേഖകൻ)
ഫോൺ: 9 4 9 5 10 48 28



