അറ്റ്ലാൻ്റയിൽ പരേതനായ പാസ്റ്റർ സി.ഡി ജോർജിൻ്റെ സഹധർമ്മിണി സാറാമ്മ ജോർജ് നിത്യതയിൽ; സംസ്ക്കാരം ഞായറാഴ്ച

ബെഹ്റിൻ ഏ.ജി സഭയുടെ സഹശുശ്രൂഷകനും ന്യൂ ജേഴ്സി ഇൻ്റർനാഷണൽ ക്രിസ്റ്റ്യൻ അസംബ്ളിയുടെ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ സി.ഡി ജോർജിൻ്റെ സഹധർമ്മിണി സാറാമ്മ ജോർജ് നിത്യതയിൽ പ്രവേശിച്ചു. അമേരിക്കയിൽ അറ്റ്ലാൻ്റയിൽ മക്കളോടോപ്പം താമസിച്ചുവരവേ ആയിരുന്നു അന്ത്യം.

തോമസ് ജോർജ് (സജി ), സൂസൺ ജോൺസൺ ( സുജ) എന്നിവരാണ് മക്കൾ. മരുമക്കൾ: ജോൺസൺ ജേക്കബ് (ഷാജി ) , മിനിമോൾ തോമസ്.

സംസ്കാരം 23 – ന് ഞായറാഴ്ച 11 മണിക്ക് അറ്റ്ലാൻ്റ ചർച്ച് ഓഫ് ഗോഡിൻ്റെ നേതൃത്വത്തിൽ നടക്കും. പാസ്റ്റർ എബി മാമ്മൻ, പാസ്റ്റർ സി.വി. ആഡ്രൂസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.