ലഹരി വിമോചന കേരളയാത്ര നാളെ പാറശ്ശാലയിൽ സമാപിക്കുന്നു

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് ആഭിമുഖ്യത്തിൽ മദ്യം മയക്കുമരുന്ന് തുടങ്ങിയവയ്ക്കെതിരെ 2025 നവംബർ മാസം മൂന്നാം തീയതി കാസർഗോഡ് നിന്നും ആരംഭിച്ച ലഹരി വിമോചന കേരള യാത്ര 2025, 14 ജില്ലകളെ താണ്ടി നാളെ പാറശ്ശാലയിൽ സമാപിക്കുന്നു.

കാസർഗോഡ് മലബാർ ഡിസ്ട്രിക് സൂപ്രണ്ട് റവ. ഡോ. VT എബ്രഹാം ഉദ്ഘാടനം ചെയ്ത ഈ യാത്രയിൽ മലയാളം ഡിസ്റ്റിക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റവ. ടിജെ സാമുവൽ റവ ഡോ. ഐസക്ക് വി മാത്യു, റവ. തോമസ് ഫിലിപ്പ് റവ ബാബു വർഗീസ് എന്നിവർ വിവിധ സ്ഥലങ്ങളിൽ സന്ദേശം കൈമാറി.

ഓരോ സ്ഥലത്തു വരുമ്പോഴും ബഹുമാനപ്പെട്ട പ്രസ്ബിറ്റേഴ്‌സ് പാസ്റ്റേഴ്സ് വിശ്വാസ സമൂഹം ഈ യാത്രയിൽ അണിനിരന്നു. നാളെ പാറശ്ശാല യഹോവ നിസ്സി AG ചർച്ചിൽ സതേൺ ഡിസ്ട്രിക് സൂപ്രണ്ട് റവ എൻ പീറ്റർ സമാപന സന്ദേശം നൽകുകയും ഇവാഞ്ചലിസം ഡയറക്ടർ റവ. ജെ. ജോൺസൺ അധ്യക്ഷത വഹിക്കുകയും ചെയ്യും.

മൂന്നു മുതൽ 21 വരെ നീണ്ട ഈ യാത്രയിൽ ഇവാഞ്ചലിസം ക്വയർ ഗാനങ്ങൾ ആലപിക്കുകയും അനുഗ്രഹരായ ടീം അംഗങ്ങൾ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
നൂറുകണക്കിന് പുതിയ നിയമത്തിന്റെ കോപ്പികളും ആയിരക്കണക്കിന് ലഘു ലേഖകളുംവിതരണം ചെയ്യുവാൻ വലിയവനായ ദൈവം കൃപ നൽകി.