യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്ഡൗണ്‍ അവസാനിച്ചു. ഫെഡറല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കും

വാഷിംഗ്ടണ്‍: യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ഷട്ട്ഡൗണ്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ബില്‍ യു.എസ് കോണ്‍ഗ്രസ് പാസാക്കി.

43 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷമാണ് ഫെഡറല്‍ സർക്കാരിൻ്റെ സുപ്രധാന സേവനങ്ങള്‍ പുനഃസ്ഥാപിക്കാൻ വഴി തുറന്നത്.

തടസ്സപ്പെട്ട ഭക്ഷ്യസഹായം പുനരാരംഭിക്കാനും ലക്ഷക്കണക്കിന് ഫെഡറല്‍ ജീവനക്കാർക്ക് ശമ്ബളം നല്‍കാനും എയർ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം പുനരുജ്ജീവിപ്പിക്കാനും ബില്‍ ലക്ഷ്യമിടുന്നു.

ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കൻ നിയന്ത്രിത ജനപ്രതിനിധി സഭ 222-209 വോട്ടുകള്‍ക്ക് പാസാക്കിയത്.

ഡെമോക്രാറ്റുകളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ട്, പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ പിന്തുണയോടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങളെ ഒരുമിപ്പിച്ചു നിർത്താൻ ഈ വോട്ടെടുപ്പിലൂടെ സാധിച്ചു.

ഫെഡറല്‍ ഹെല്‍ത്ത് ഇൻഷുറൻസ് സബ്‌സിഡികള്‍ നീട്ടാനുള്ള ശ്രമം പരാജയപ്പെട്ടതിലുള്ള അമര്‍ഷത്തിലാണ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റുകള്‍.