ജോൺ ഐസക്ക് നിത്യതയിൽ; സംസ്കാരം ഇന്ന്

മേപ്രാൽ: താമരാൽ മാലിശേരിൽ പരേതനായ ഐസക്ക് ബേബിയുടെയും കുഞ്ഞമ്മ ഐസക്കിൻ്റെയും മകൻ ജോൺ ഐസക്ക് (ഷിബു – 52) നിര്യാതനായി.

സംസ്കാരം ഇന്ന് (ബുധൻ) 8ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 12.30ന് ചാത്തങ്കേരി ഐപിസി ശാലേം പ്രയർ സെൻ്ററിൻ്റെ എടത്വയിലുള്ള സെമിത്തേരിയിൽ.

ഭാര്യ: ബിന്ദു ജോൺ. മക്കൾ: ഷിബിൻ എം.ജോൺ, ഷിബിന എം. ജോൺ.

വാർത്ത: ജോജി ഐപ്പ് മാത്യൂസ്