അഹ്മദി : ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ് കുവൈറ്റ് വാർഷിക കൺവെൻഷൻ 2025 നവംബർ 11 ചൊവ്വാഴ്ച്ച മുതൽ നവംബർ 14 വെള്ളിയാഴ്ച്ച വരെ അഹ്മദി സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ചിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6.30 മണി മുതൽ 8.45 മണി വരെ നടക്കും.
സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും സീനിയർ ശുശ്രൂഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ തോമസ് മാമ്മൻ ഈ കൺവെൻഷനിലെ മുഖ്യ പ്രഭാഷകനായിരിക്കും.
“സ്വർഗ്ഗീയമായ നമ്മുടെ പാർപ്പിടം മീതെ ധരിക്കുക ” (2 കൊരി. 5 : 2) എന്നതാണ് ഈ കൺവെൻഷന്റെ മുഖ്യ വിഷയം.
പ്രയ്സ് & വർഷിപ്പ് ലീഡർ പ്രിയ കർത്തൃദാസൻ പാസ്റ്റർ സീലാസ് ദേവസ്യ ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ് കുവൈറ്റ് ക്വയറിനൊപ്പം ഗാന ശുശ്രൂക്ക് നേതൃത്വം നൽകും.
ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ് കുവൈറ്റ് സഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ബ്ലെസ്സൻ ജോയ് ഈ ദിവസങ്ങളിലെ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.
ഈ കൺവെൻഷനിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ താല്പര്യമുള്ളവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ കൺവെൻഷനിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 97459502 / 99897132 / 65567327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.



