കറുകച്ചാൽ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ) പ്രസിഡൻറ് കർത്തൃദാസൻ പാസ്റ്റർ ഷിൻസ് പി.റ്റിയുടെ ഭാര്യാ മാതാവ് കറുകച്ചാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ അംഗം പുന്നവേലി കൊച്ചാലുങ്കൽ പ്ലാവനാക്കുഴിയിൽ മോളിക്കുട്ടി ജോയ് (59) ഒക്റ്റോബർ 13 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ ഒക്റ്റോബർ 14 ചൊവ്വാഴ്ച്ച രാവിലെ 9 മണി മുതൽ 12 മണി വരെ ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് 1 മണിക്ക് കറുകച്ചാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ നീലംപാറ സെമിത്തേരിയിൽ നടത്തും.
ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.