നവംബർ 10 തിങ്കളാഴ്ച വൈകിട്ട് എറണാകുളം കലൂർ ഠൗൺ ഹാളിൽ നടക്കുന്ന ‘ ക്രൈസ്തവ ചിന്ത വി.എം മാത്യു’ അവാർഡ് സമർപ്പണ സമ്മേളനത്തിൻ്റെ പ്രമോഷണൽ മീറ്റിംഗ് തോപ്പുംപടി ബെഥേൽ ഐ .പി . സി ചർച്ചിൽ ( ഒക്ടോബർ 13 തിങ്കളാഴ്ച) നാളെ വൈകിട്ട് നടക്കും. ഈ സമ്മേളനത്തിൽ പശ്ചിമകൊച്ചിയിലെ 65 പാസ്റ്റർമാരും പ്രതിനിധികളും പങ്കെടുക്കും. തോപ്പുംപടിയിൽ നടക്കുന്ന വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ളിയുടെ പ്രതിവാര പ്രാർത്ഥനയോടനുബന്ധിച്ചാണ് പ്രമോഷണൽ മീറ്റിംഗ് നടക്കുന്നത്. ക്രൈസ്തവചിന്ത പ്രവർത്തകർ യോഗത്തിൽ പങ്കെടുക്കും.

പ്രമുഖ അന്തർദേശീയ മാധ്യമ പ്രവർത്തകൻ മാത്യു ശാമുവലിനാണ് അവാർഡ് സമ്മാനിക്കുന്നത്. സുവിശേഷകരെയും വിശ്വാസികളെയും അകാരണമായി മർദ്ദിച്ചൊതുക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ ധീരമായി പ്രതികരിക്കുന്ന മാധ്യമ പ്രവർത്തകനാണ് അദ്ദേഹം.
സുവിശേഷവിഹിത പ്രസ്ഥാനങ്ങൾക്ക് നിരവധി മാധ്യമങ്ങൾ തുടങ്ങാൻ ആവേശം പകർന്ന, വഴികാട്ടിയായ വി.എം മാത്യുസാറിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഈ അവാർഡ് ദാനത്തിലൂടെ. ഗുഡ്ന്യൂസിൻ്റെ സ്ഥാപക ചെയർമാനായിരുന്നു അദ്ദേഹം. സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെൻ്റിൽ വിജിലൻസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. അദ്ദേഹം തുടങ്ങിയ ശാലേം ട്രാക്ട് സൊസൈറ്റിയിലൂടെ ലക്ഷങ്ങളാണ് ക്രിസ്തുവിനെ കുറിച്ച് വായിച്ചറിഞ്ഞത്. മലബാർ മിഷൻ്റെ പ്രവർത്തനങ്ങളിലൂടെ നിരവധി സഭാ സ്ഥാപനത്തിനും അദ്ദേഹം നേതൃത്വം നൽകി. 2007 ജൂലൈ 22 ന് നിത്യതയിലേക്ക് ചേർപ്പെട്ടു.
ഒക്ടോബർ 13 തിങ്കളാഴ്ച വൈകിട്ട് 6-ന് നടക്കുന്ന തോപ്പുംപടി പ്രമോഷണൽ മീറ്റിംഗിനെ കുറിച്ചറിയാൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
പാസ്റ്റർ സാജുമോൻ റ്റി.സി ( പ്രസിഡൻ്റ് WCPA)
+91 9447375899.
പാസ്റ്റർ എ. കെ രാജൻ (സെക്രട്ടറി WCPA)
+91 94464 95972