പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിലിന്റെ തൊടുപുഴ താലൂക്ക് സമ്മേളനം നടന്നു (7-10-2025 ചൊവ്വാഴ്ച). പി എഫ് സി യുടെ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പാസ്റ്റർ ടി പി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ തോംസൺ പി ജോഷ്വാ യോഗം ഉദ്ഘാടനം ചെയ്തു.
പ്രസ്തുത യോഗത്തിൽ പാസ്റ്റർ സാജൻ തോമസിന്റെ വചന ശുശ്രൂഷയ്ക്കുശേഷം സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ സുരേഷ് പനയ്ക്കമുറി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സംസ്ഥാന ട്രഷർ പാസ്റ്റർ കെ എച്ച് ഹാനോക്ക് സംഘടനാ വിശദീകരണവും നൽകിയ യോഗത്തിൽ തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ പ്രസിഡണ്ടായി പാസ്റ്റർ വിജയകുമാറിനെയും പാസ്റ്റർ അജിത് കുമാറിനെ സെക്രട്ടറിയായും പാസ്റ്റർ ഷാജി സമുവേലിനെ ട്രഷറായും തിരഞ്ഞെടുത്ത യോഗത്തിൽ വൈസ് പ്രസിഡന്റായി പാസ്റ്റർ റ്റി.ജെ.ജോയി. ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ സിബി തോമസ്. എന്നിവരോടൊപ്പം കമ്മറ്റിയംഗങ്ങളായി. പാസ്റ്റർ ലൂക്കാച്ചൻ. പാസ്റ്റർ റ്റോമി എന്നിവരെയും തിരഞ്ഞെടുത്തു.