നെയ്യാറ്റിൻകര: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ നെയ്യാറ്റിൻകര ആറാലുംമൂട് മാർക്കറ്റ് ഗ്രൗണ്ടിൽ വച്ച് 2025 ഒക്ടോബർ 1 ബുധൻ മുതൽ 5 ഞായർ വരെ നടക്കും.
ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽകുമാർ ആർ. കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
ബുധൻ മുതൽ ഞായർ വരെ രാത്രി യോഗങ്ങൾ വൈകുന്നേരം 5.30 മുതൽ 9.15 നടക്കും.
വ്യാഴം മുതൽ ശനി വരെ പകൽ യോഗങ്ങൾ ഉണ്ടായിരിക്കും. വ്യാഴം രാവിലെ 9 മണി മുതൽ പാസ്റ്റേഴ്സ് സെമിനാറും ഉച്ചയ്ക്ക് 2 മണി മുതൽ ശബ്ദം ദ്വൈമാസിക സാഹിത്യസമ്മേളനവും വെള്ളി രാവിലെ 9 മുതൽ WMC (സോദരീ സമാജം) മീറ്റിംഗും ഉച്ചയ്ക്ക് ശേഷം 2 മുതൽ മിഷൻ സമ്മേളനവും ശനി രാവിലെ 9 മുതൽ പവർ മീറ്റിംഗും ഉച്ചയ്ക്ക് 2 മുതൽ സി.എ (യുവജന സമാജം) സമ്മേളനവും ഞായർ ഉച്ചകഴിഞ്ഞ് 2 മുതൽ ദക്ഷിണ മേഖല സണ്ടേസ്ക്കൂൾ സമ്മേളനവും നടക്കും.
പാസ്റ്റർ റ്റി. ജെ. ശാമുവേൽ, പാസ്റ്റർ കെ. ജെ. മാത്യു, പാസ്റ്റർ ജോർജ്ജ് പി. ചാക്കോ (USA), പാസ്റ്റർ ജ്ഞാനദാസ് ദാനം (UK), പാസ്റ്റർ കെ. ജെ. തോമസ് (കുമളി), പാസ്റ്റർ ആർ. കെ. ഗോഡ്സൺ (USA), പാസ്റ്റർ ബൈജു കാട്ടാക്കട, പാസ്റ്റർ നന്നു കെ., പാസ്റ്റർ സാബു കുമാർ എ.,പാസ്റ്റർ കുമാർ ദാസ് ഡി., പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട്, ഡോക്ടർ നഥനയേൽ ജി. വി., പാസ്റ്റർ മാത്യു സത്യനേശൻ, സിസ്റ്റർ റീജ ബിജു എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.
എ. ജി. ദക്ഷിണ മേഖല ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ അനിൽ അടൂർ, പാസ്റ്റർ ജോബിൻ എലൈശ, പാസ്റ്റർ നിജീഷ് കോവളം, പാസ്റ്റർ ശ്യാം കൃഷ്ണ, പാസ്റ്റർ സാമുവേൽ ജെ. എസ്., സിസ്റ്റർ വിദ്യ കുറ്റിച്ചൽ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഞായർ രാവിലെ 9 ന് പൊതുസഭായോഗം ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ മുന്നൂറിലധികം സഭകളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികൾ ഒരുമിച്ച് കൂടുന്ന വലിയ ആത്മീയ സംഗമത്തിന് നെയ്യാറ്റിൻകര സാക്ഷ്യം വഹിക്കും.
സെപ്റ്റംബർ 21-ന് കൺവെൻഷൻ പന്തലിൻ്റെ പണികൾ പ്രാർത്ഥിച്ച് ആരംഭിച്ചു. ആയിരങ്ങളെ ഉൾകൊള്ളാൻ പാകത്തിലുള്ള വിശാലമായ പന്തലിൻ്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.
കൺവെൻഷൻ്റെ പ്രചരണാർത്ഥം സെപ്റ്റംബർ 27 ഞായർ വൈകുന്നേരം യുവജന സംഘടനയുടെ നേതൃത്വത്തിലുള്ള ബൈക്ക് റാലി നടക്കും. തിരുവനന്തപുരം ജില്ലയിലെ 15 സെക്ഷനിലുകളിലെ വിവിധ കേന്രങ്ങളിൽ നിന്നും ആരംഭിച്ച് അമരവിള ടോൾ ജംഗ്ഷനിൽ വൈകുന്നേരം 4.30 ന് എത്തുന്ന ബൈക്ക് റാലി 5 ന് കൺവെൻഷൻ ഗ്രൗണ്ടിൽ സമാപിക്കും. കൺവെൻഷൻ ദിവസങ്ങളിൽ ഉച്ചഭക്ഷണവും ആവശ്യമുള്ളവർക്ക് താമസ-യാത്രാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽകുമാർ ജനറൽ കൺവീനറും പാസ്റ്റർ മോഹനകുമാർ, പാസ്റ്റർ ബിനു തോമസ്, പാസ്റ്റർ ജയകുമാരൻ നായർ, പാസ്റ്റർ ക്രിസ്തുദാസ് എൻ., എന്നിവർ അസോസിയേറ്റ് കൺവീനർമാരും പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് കോർഡിനേറ്ററായും പ്രസ്ബിറ്റർമാരും വിവിധ സബ് കമ്മറ്റികളും കൺവെൻഷന് നേതൃത്വം നൽകുന്നു.