11 കെ.വി ലൈനിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന പാസ്റ്റർ ജോണിക്കുട്ടി നിത്യതയിൽ

അങ്കമാലി: രണ്ടാഴ്ച മുമ്പ് വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന ആലുവ -അത്താണി ശാരോൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോണിക്കുട്ടി നിത്യതയിലേക്ക് ചേർക്കപ്പെട്ടു. ഇടുക്കി – വെള്ളത്തൂവൽ സ്വദേശിയാണ്.

മറ്റൊരു മരത്തിൽ കിടന്ന കുമ്പളങ്ങ പറിക്കാൻ പൊക്കിയ തോട്ടി 11 കെ.വി ലൈനിൽ മുട്ടിയാണ് അപകടം സംഭവിച്ചത്.

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ഭാര്യ സുനി മോൾ. ജെഫിനും ഫെബിയയുമാണ് മക്കൾ.

വാർത്ത : പാസ്റ്റർ ജോജി ജോൺ, അങ്കമാലി