മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മുതിര്‍ന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് സ്‌ഫോടനം ഉണ്ടായത്.
മെയിന്‍ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി മേധാവിയായ ലെഫ്റ്റനന്റ് ജനറല്‍ യാരോസ്ലാവ് മോസ്‌കാലിക് ആണ് കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥനെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. സ്‌ഫോടനം റഷ്യ-യുഎസ് സമാധാന ചര്‍ച്ചകളില്‍ കരിനിഴല്‍ വീഴ്ത്തിയേക്കും.