ആശ്രമാധിപന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ അയാളും മുടങ്ങാതെ വരുമായിരുന്നു.
ഒരിക്കല്‍ പ്രാര്‍ത്ഥന കഴിഞ്ഞുപോകുമ്പോള്‍ ധാരാളം സ്വര്‍ണ്ണനാണയങ്ങള്‍ അയാള്‍ ഗുരുവിന് കൊടുത്തു. എന്നിട്ട് പറഞ്ഞു: അങ്ങ് ഇതെടുത്തുകൊള്ളൂ.. ഇതങ്ങേക്ക് ഉപകാരപ്പെട്ടേക്കാം..
ഗുരു അതെടുക്കാതെ നടന്നകന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അമൂല്യങ്ങളായ രത്‌നങ്ങളുമായി അയാള്‍ ഗുരുവിനെ സമീപിച്ചു. ഗുരു അതും അവഗണിച്ചു.
എങ്ങനെ ഗുരുവിനെ പ്രീതിപ്പെടുത്താം എന്നായി അയാളുടെ ചിന്ത. ആ ആശ്രമത്തില്‍ വാര്‍ഷികപ്രാര്‍ത്ഥനയ്ക്കുള്ള ദിവസമടുത്തു. ആ നാടുമുഴുവന്‍ ആ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. അതിനായി വലിയ ഒരുക്കങ്ങള്‍ തന്നെ അവിടെ നടക്കുന്നുണ്ടായിരുന്നു.
അയാളും രാത്രിമുഴുവനും അധ്വാനിച്ചു. അതിനിടയില്‍ ഗുരു അയാളോട് ചോദിച്ചു: ഭക്ഷണം കഴിച്ചോ? ഗുരു തന്നോട് സംസാരിച്ചതില്‍ അയാള്‍ സന്തോഷാശ്രു പൊഴിച്ചു.
ഗുരു അയാളോട് പറഞ്ഞു: ദൈവത്തിന് വേണ്ടത് പണമല്ല. താങ്കളുടെ സമര്‍പ്പണവും വിശ്വസ്തതയും സ്‌നേഹവുമാണ്. ദൈവം കച്ചവടക്കാരനല്ല.. പണംകൊടുക്കുമ്പോള്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കുമെന്ന തോന്നല്‍ ഒരു അബദ്ധധാരണ മാത്രമാണ്.
ദൈവത്തിന് സ്വീകാര്യമായ കാര്യങ്ങളുടെ പട്ടിക നിരത്തിയാല്‍ അതില്‍ പൊന്നും ഉരുപ്പടികളും ഒന്നുമുണ്ടാകില്ല. നന്മയും നിഷ്‌കളങ്കതയും സദ്ഗുണങ്ങളുമായിരിക്കും അവിടം അലങ്കരിക്കുക. അതാണ് നമുക്ക് ദൈവത്തിന് നല്‍കാനുളള സമ്മാനവും
– ശുഭദിനം.