അടൂർ : ഐ പി സി അടൂർ വെസ്റ്റ് സെന്റർ വാർഷിക കൺവൻഷൻ 2025 നവംബർ12 ന് ആരംഭിക്കും. ബുധനാഴ്ച ആരംഭിച്ച് നവംബർ 16, ഞായറാഴ്ച വിശുദ്ധ ആരാധനയോടെയാണ് കൺവൻഷന്റെ സമാപനം. പുത്രിക സംഘടനകളുടെ വാർഷികം നവംബർ 15ന് ഉണ്ടാകും.
ഐപിസി ശാലേം ശൂരനാട് സഭാ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന വാർഷിക കൺവൻഷന് അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് നേതൃത്വം നൽകും.
പാസ്റ്റർ എബി ഐരൂർ, പാസ്റ്റർ കെ ജെ തോമസ് കുമിളി, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ഷിബു നെടുവേലിൽ എന്നിവർ പ്രഭാഷകരായി യോഗങ്ങളിൽ പങ്കെടുക്കും. അതിഥി ഗായകർക്കൊപ്പം കൺവൻഷൻ ക്വയർ സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും.
കൺവൻഷൻ നടത്തിപ്പുകൾക്കും അനുഗ്രഹത്തിനുമായി സഭാംഗങ്ങളുടെ പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.



