ശനിയാഴ്ച ആറ് ഇസ്രായേലി ബന്ദികളെ കൂടി വിട്ടയക്കുമെന്ന് ഹമാസ്. ഇത് കൂടാതെ രണ്ട് കുട്ടികളടക്കം നാല് പേരുടെ മൃതദേഹങ്ങളും ഇസ്രായേലിന് കമൈറുമെന്നും ഹമാസ് അറിയിച്ചു. ബിബാസ് കുടുംബത്തിന്റെ മൃതദേഹങ്ങൾ .
ഹമാസ് ബന്ദികളായവരുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്യാർഡൻ ബിബാസ്-ഷിരി ദമ്പതികളുടെ കുട്ടികളായ ഏരിയലും, ക്ഫിറും. രണ്ട് വയസുകാരനാണ് ക്ഫിർ. 2023 ഒക്ടോബർ 7ലെ ഭീകരാക്രമണത്തിനിടെ ഇസ്രയേലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയപ്പോൾ ക്ഫിറിന് ഒമ്പത് മാസമായിരുന്നു പ്രായം. ഷിരി ബിബാസും രണ്ട് മക്കളും ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നായിരുന്നു നേരത്തേ ഇസ്രായേൽ പറഞ്ഞത്. എന്നാൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് വ്യക്തമാക്കിയത്.
അതേസമയം ബന്ദികളെ കൈമാറില്ലെന്ന മുൻ നിലപാടിൽ നിന്നും എന്തുകൊണ്ടാണ് ഹമാസ് പെട്ടെന്ന് പിൻമാറിയതെന്ന് വ്യക്തമല്ല. ഗാസയിലേക്ക് ദീർഘകാലമായി ആവശ്യപ്പെടുന്ന മൊബൈൽ വീടുകളും നിർമ്മാണ ഉപകരണങ്ങളും അനുവദിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹമാസിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റം എ്നാണ് ഇസ്രായേലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ബന്ദികളെ വിട്ടയക്കില്ലെന്ന് നേരത്തേ ഹമാസ് നിലപാട് എടുത്തത്.