ബെഥെസ്ദ മിനിസ്ട്രീസ് ക്യാൻസർ രോഗികൾക്ക് ധന സഹായം നൽകി ; മരണാസന്നരായ രോഗികളെ സഹായിക്കുക

ഇൻ്റർനാഷണൽ ബെഥെസ്ദ മിനിസ്ട്രീസ് ഈ മാസം 24 ക്യാൻസർ രോഗികൾക്ക് ചികിത്സാ സഹായം നൽകി. 5000 രൂപ വീതമാണ് നൽകിയത്. തീരെ പാവപ്പെട്ടവരെയാണ് സഹായത്തിനായി തെരഞ്ഞെടുത്തത്. ക്രൈസ്തവചിന്തയാണ് ഇവരെ കണ്ടെത്തിയത്.

നൂറുകണക്കിന് ക്യാൻസർ രോഗികളാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഇതിൽ പലരും നിത്യ വൃത്തിക്ക് പോലും വകയില്ലാത്തവരാണ്. സ്വന്തമായി വീടില്ലാത്തവരാണ് പലരും. വീടും പറമ്പും വിറ്റ് ചികിത്സിച്ച് എല്ലാം നഷ്ടപ്പെട്ട് വാടക വീട്ടിലേക്ക് മാറിയവരുമുണ്ട്. പല കുഞ്ഞുങ്ങളുടേയും വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സംഭവങ്ങളും ഉണ്ട്. രോഗിയെ പരിചരിക്കേണ്ടതുള്ളതുകൊണ്ട് കൂട്ടാളിക്ക് ജോലിക്ക് പോകാൻ കഴിയാതെ ദാരിദ്യ ജീവിതം നയിക്കുന്നവരാണ് മിക്കവരും.

ഡയാലിസിസ് രോഗികളുടെ എണ്ണവും വർദ്ധിച്ചുവരുന്നു. ക്രൈസ്തവചിന്തയുടെ നേതൃത്വത്തിൽ ഒരു വാട്ട്സാപ് ഗ്രൂപ്പ് കുറേപ്പേരെ സഹായിച്ചു വരുന്നു. അപേക്ഷയുടെ ബാഹുല്യം നിമിത്തം എല്ലാ രോഗികളെയും സഹായിക്കാനാവുന്നില്ല. ഗുരുതരമായ മറ്റ് രോഗങ്ങൾ ബാധിച്ച് നരകജീവിതം നയിക്കുന്നവരും നമ്മുടെ ഇടയിൽ ധാരാളമുണ്ട്.

ഡയാലിസിസ് ചെയ്യുന്നവർക്ക് 3000 രൂപ വീതമാണ് നൽകുന്നത്. പണം കയ്യിൽ കൊടുക്കാറില്ല. ഈ ബാങ്കിങ്ങ് സിസ്റ്റത്തിലാണ് പണം അയയ്ക്കുന്നത്. ക്രൈസ്തവ ചിന്തയുടെ വാട്ട്സാപ് ഗ്രൂപ്പിൽ രസീതുകൾ പോസ്റ്റ് ചെയ്യും. ഡേ ബുക്ക് എഴുതി പോകുന്നതുകൊണ്ട് കൃത്യമായ വരവ് ചെലവ് കണക്കുകൾ പണം തരുന്നവർക്ക് ലഭ്യമാണ്.

നിങ്ങളുടെ 3000 രൂപ കൊണ്ട് ഒരാൾക്ക് ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യാനാകും.

ഈ നിർദ്ധനരായ ദൈവമക്കളെ സഹായിക്കാൻ താൽപര്യമുള്ളവർ വിളിക്കുക.

കെ.എൻ റസ്സൽ
ചീഫ് എഡിറ്റർ ക്രൈസ്തവചിന്ത

+91 94465 71642