ഇരിട്ടി പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 24 തിങ്കൾ രാവിലെ 10 മുതൽ ഉച്ചക്ക് 1മണി വരെ ഉളിക്കൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ഹാളിൽ വെച്ച് താലൂക്കിലെ ദൈവദാസൻമാരെയും കുടുംബങ്ങളെയും യും പങ്കെടുപ്പിച്ച് ഫാമിലി കോൺഫ്രൻസ് നടത്തപെടുന്നു.
ഈ യോഗത്തിൽ അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ ജിനു മാത്യൂ (U K ) ശുശ്രുഷിക്കുന്നു.ഈ നാളുകളിൽ ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ആത്യത്മിക സാമൂഹിക പ്രവർത്തനങ്ങൾ നടന്നുവരുന്നു.
കരുണയിൻ കരം പദ്ധതിയുടെ ഭാഗമായി ‘പട്ടിണി രഹിത പാഴ്സ്നേജ് ‘എന്ന പേരിൽ എല്ലാ മാസവും തെരഞ്ഞെടുക്കപ്പെട്ട ദൈവദാസന്മാർക്ക് ഫുഡ് കിറ്റ് നൽകി വരുന്നു. കൂടാതെ ചികിത്സഹായം മുതലായ ജീവകാരുണ്യ പ്രവർത്തനങ്ങളും നടക്കുന്നു.
പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫിന്റെ Bhattacharjee എക്സിക്യൂട്ടീവ് കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.



