കടലോര ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 13 മുതൽ 16 വരെ അർത്തുങ്കലിൽ

പാസ്റ്റർ ഗ്ലാഡി പീറ്റർ

ചേർത്തല: ആലപ്പുഴ കടലോര ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 13 മുതൽ 16 വരെ അർത്തുങ്കൽ കാക്കരി ജംഗ്ഷനിൽ വൈകിട്ട് 5.30 മുതൽ രാത്രി 9 വരെ നടക്കും.  പാസ്റ്റർ രാജു മേത്ര, പാസ്റ്റർ സതീഷ് നെൽസൺ,   പാസ്റ്റർ സാജു ചാത്തനൂർ, പാസ്റ്റർ ഷിബിൻ സാമുവേൽ എന്നിവർ പ്രസംഗിക്കും. 

വോയ്സ് ഒഫ് ജീസസ്സ് കൊച്ചി ഗാനശുശ്രൂഷ നിർവഹിക്കും.

പാസ്റ്റർ മത്തായി ഹാബേൽ, പാസ്റ്റർ വി.എസ്. സെബാസ്റ്റ്യൻ, വാവച്ചൻ മാർട്ടിൻ, ജോയ് തോമസ്, കെ.ഡി. സോളമൻ, വാവച്ചൻ ബെനഡിക്ട്, പാസ്റ്റർ സജി പോൾ, പാസ്റ്റർ തങ്കച്ചൻ, പാസ്റ്റർ ഗ്ലാഡി പീറ്റർ എന്നിവർ നേതൃത്വം നൽകും. 

മറുവക്കാട് നിന്ന് ചെല്ലാനം, പള്ളിത്തോട്, അന്ധകാരനഴി വഴിയും ആലപ്പുഴ ചെട്ടിക്കാട് നിന്ന് കാട്ടൂർ, മാരാരിക്കുളം വഴിയും കൺവെൻഷൻ സ്ഥലത്തേക്ക് സൗജന്യ വാഹന സൗകര്യം സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഏഴാമത് കടലോര ബൈബിൾ കൺവെൻഷനാണ് നടക്കുന്നത്.