ശാരോൻ ഫെലോഷിപ്പ് ചർച്ച് എറണാകുളം റീജിയൻ കൺവൻഷൻ ഇന്ന് വൈകുന്നേരം 5.30 നു പ്രാർത്ഥിച്ച് ആരംഭിക്കും. കിഴക്കമ്പലം കലാ ഓഡിറ്റോറിയത്തിൽ ആണ് കൺവൻഷൻ നടക്കുന്നത്. റീജിയൻ സെക്രട്ടറി പാസ്റ്റർ കെ.പി. മാത്യു അധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി പാസ്റ്റർ സാമുവേൽ എഡിസൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ബേബി മുഖ്യ പ്രഭാഷണം നടത്തും.
8 ശനിയാഴ്ച്ച വനിതാ സമയം മീറ്റിംഗും സി.ഇ. എം, സണ്ഡേസ്കൂൾ സംയുക്ത സമ്മേളനവും നടക്കും. ശാരോൻ മേലഡീസ് ഗാനങ്ങൾ ആലപിക്കും.
9 ന് വിശുദ്ധ സഭായോഗത്തോടെ കൺവൻഷനു സമാപനമാകും. എറണാകുളം റീജിയനിൽ ഉള്ള 50ലധികം സഭകളും വിശ്വാസ സമൂഹവും കൺവൻഷനിൽ പങ്കെടുക്കും.



