നാടൻ പാട്ടിൻെറ താളക്കൊഴുപ്പിലാറാടി കുരുന്നുകൾ; പഠനത്തിൻെറ ഭാഗമായി ആർ.പി.എം.എൽ.പി. സ്ക്കൂളിൽ നാടൻ പാട്ട് ശില്പശാല നടന്നു

സാബു തൊട്ടിപ്പറമ്പിൽ
(ജനറൽ കറസ്പോണ്ടൻ്റ്)

ഇടുക്കി: വിത്യസ്ത വീക്ഷണകൊണുകളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉതകുന്ന മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നതിൽ ചോറ്റുപാറ ആർ.പി.എം.എൽ.പി.എസ്. എന്നും മുൻ പന്തിയിലാണ്.അതിൽ ഒരു മനസ്സോടെ പ്രവർത്തിക്കുന്ന അദ്ധ്യപക-പിടിഎ യുടെയും പ്രവർത്തനങ്ങൾ ശ്ളാകനീയമാണ്.

ഈ പുതുവർഷത്തിലാകട്ടെ, നാടൻ പാട്ട് ശില്പശാല സംഘടിപ്പിച്ചു.’തുടി’എന്ന പേരിൽ കുരുന്നുകൾക്ക് നാടൻ പാട്ടിൻെറ വിശാല ലോകത്തെക്കുറിച്ച് നേരിയ രീതിയിലേങ്കിലും കുഞ്ഞു മനസുകളിൽ എ എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. പരിശീലനത്തോടൊപ്പം നാടൻ പാട്ട് ആസ്വാദനവും, പരിശീലനവും നടന്നു. കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് അജീഷ് തായില്ലം ക്ലാസ്സ്‌ നയിച്ചത്.

കേരളത്തിലെ ഓരോ പ്രദേശത്തും നിലനിന്നിരുന്ന ഭാഷയിൽ ഉണ്ടായിട്ടുള്ള പാട്ടുകളാണ് കേരളത്തിലെ നാടൻ പാട്ടുകൾ. ഇവ ഓരോ പ്രദേശത്തും നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയെയും സംസ്കാരത്തെയും പ്രതിനിധാനം ചെയ്യുന്നു. നാടൻപാട്ടുകൾ പല കാലങ്ങളിലായി പരിണാമം സംഭവിച്ച് വന്നവയാണ്.

മിക്കവയ്ക്കും ഒരു രചയിതാവ് ഉണ്ടായിരിക്കണമെന്നില്ല. ഭാഷയുടെ വ്യാകരണസംഹിതകളിലും ഛന്ദശ്ശാസ്ത്രനിയമങ്ങളിലും ഒതുങ്ങിനിൽക്കുന്നതിനുപകരം ഓരോ പ്രദേശത്തും പ്രചാരത്തിലുള്ള നാട്ടുഭാഷയിലാണ് മിക്ക നാടൻ പാട്ടുകളും രൂപപ്പെട്ടിട്ടുള്ളത്. ഇത് ഓരോ പ്രദേശത്തും നിലനിന്നിരുന്ന ആചാരങ്ങളും സംസ്കാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇത്തരം പാട്ടുകളെ അവ നിലനിർത്തിക്കൊണ്ടിരുന്ന സമൂഹത്തിലെ അംഗങ്ങൾക്കു് ഹൃദിസ്ഥമായ വായ്ത്താരികളാക്കി മാറ്റി. വായ്മൊഴി വഴി പിൻതലമുറകളിലേക്ക് പകരുവാൻ ഈ ഘടകങ്ങൾ പ്രയോജനപ്രദമായി.

ഒരുപാട് ചർച്ച ചെയ്യപ്പെടുകയും അതിലേറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന നാടൻപാട്ടു ശാഖയെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് പുതുതലമുറയുടെ കടമയാണ്.

സീനിയർ അധ്യാപകനായ രഘു പി.എം. അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർ ശ്യാമള മധുസൂധനൻ ഉത്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ദീപാമോൾ ആർ.,പി.റ്റി.എ. പ്രസിഡന്റ്‌ മധു പോളച്ചിറയിൽ, എം.പി.റ്റി.എ. പ്രസിഡന്റ്‌ രാജി തോമസ് എന്നിവർ ആശംസകൾ നേർന്നു. 3ആം ക്ലാസ്സ്‌ അധ്യാപകരായ രഘു പി. എം., ദിനേശ് കെ. കെ., ജീഷ്മ എന്നിവർ നേതൃത്വം നൽകി. നിരവധി രക്ഷിതാക്കളും പങ്കെടുത്തു.