ലണ്ടൻ ഐപിസി ഹാരോ ചർച്ചിന്റെ ബൈബിൾ ക്ലാസ്; റവ. എ.ജി. ജൂഡ് ശുശ്രൂഷിക്കും

ദീപു ജോൺ, കോർഡിനേറ്റർ

ലണ്ടൻ: ഐപിസി ഹാരോ (ലണ്ടൻ) ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 7, ശനിയാഴ്ച വൈകിട്ട് 4.30 മുതൽ 5.30 വരെ യുവജന മീറ്റിങ്ങും, 6 മുതൽ 8.30 വരെ ബൈബിൾ ക്ലാസും St. Andrews Anglican Church, Harrow HA0 2QA വെച്ച് നടക്കും. ഡിസംബർ 8, ഞായർ രാവിലെ 10.30 മുതൽ 12.30 വരെ പൊതു ആരാധനയും ഇവിടെ വെച്ച് നടക്കും.

പ്രസ്തുത യോഗങ്ങളിൽ അനുഗ്രഹീത പ്രഭാഷകൻ റവ. എ. ജി. ജൂഡ് ദൈവവചനം ശുശ്രൂഷിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബ്ലെയ്സ് രാജു ആരാധനക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : +44 7774971203