ഡബ്ല്യുഎംഇ യൂത്ത് ഫെലോഷിപ്പ് ലഹരിവിരുദ്ധ സന്ദേശയാത്ര

റാന്നി: ഡബ്ല്യുഎംഇ ദൈവസഭ യൂത്ത് ഫെലോഷിപ്പ് കേരള സ്റ്റേറ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ 12 വരെ അടൂർ മുതൽ കുമളി വരെ ലഹരി വിരുദ്ധ സന്ദേശയാത്ര നടത്തും.

ഒക്ടോബർ 10 രാവിലെ 9 ന് അടൂരിൽ നിന്നും ഡബ്ല്യുഎംഇ ജനറൽ പ്രസിഡന്റ് റവ. ഡോ. ഒ.എം. രാജുക്കുട്ടി സൂമിലൂടെ പ്രാർത്ഥിച്ച് ആരംഭിക്കുന്ന യാത്ര പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രധാന സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഒക്ടോബർ 12 വൈകിട്ട് 6ന് കുമളി അണക്കരയിൽ അവസാനിക്കും.

യാത്ര കടന്നുപോകുമ്പോൾ അതാത് പ്രദേശങ്ങളിലെ ദൈവദാസന്മാരും വിശ്വാസികളും യുവജന പ്രവർത്തകരും യാത്രയോടൊപ്പം ചേർന്ന് ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. ലഘുലേഖ വിതരണവും സ്കിറ്റ് അവതരണവും യാത്രയിൽ നടത്തും.

യൂത്ത് ഫെലോഷിപ്പ് ഡയറക്ടർ ഡോ. എം.കെ. സുരേഷ്, സെക്രട്ടറി ജേക്കബ് മാത്യു എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകും.

ബോർഡ് അംഗങ്ങളും ഡിസ്ട്രിക്ട് ഓർഗനൈസർമാരും യാത്രയുടെ അംഗങ്ങളായിരിക്കും.