പരിശുദ്ധാത്മശക്തിയാൽ രൂപാന്തരപ്പെടുവാനുള്ള ആഹ്വാനത്തോടെ ഐപിസി ഫാമിലി കോൺഫറൻസിന് ബോസ്റ്റണിൽ തുടക്കം

ചെയർമാൻ ഡോ. തോമസ് ഇടിക്കുള കോൺഫ്രൻസ് ഉൽഘാടനം ചെയ്യുന്നു

ബോസ്റ്റൺ: അമേരിക്കയിലെ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പത്തൊൻപതാമത് ഫാമിലി കോൺഫറൻസ് മാസച്ചുസെറ്റ്സിലെ ബോസ്റ്റണിൽ ആരംഭിച്ചു. ജനറൽ കൺവീനർ റവ. ഡോ. തോമസ് ഇടിക്കുള ഉദ്ഘാടനം നിർവഹിച്ചു.

പരിശുദ്ധാത്മ ശക്തിയാൽ രൂപാന്തരം പ്രാപിച്ചവർ സമൂഹത്തെ ചലനാത്മകമാക്കും. അതാണ് യെരുശലേമിൽ ദൃശ്യമായത്. പരിശുദ്ധാത്മ ശക്തിയാൽ രൂപാന്തരപ്പെടുന്നവർ ദൈവസ്നേഹത്തിന്റെ പ്രദർശന ശാലകളായി മാറും. അവർ കുടുംബത്തെയും സഭയെയും സമൂഹത്തെയും രൂപാന്തരത്തിലേക്ക് നയിക്കും. ഡോക്ടർ തോമസ് ഇടിക്കുള ഉദ്ഘാടന പ്രസംഗത്തിൽ ഓർപ്പിച്ചു.

പാസ്റ്റർ ഫിന്നി ശാമുവൽ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ജോൺ മാമ്മൻ, റ്റി. തോമസ് എന്നിവർ പ്രാർത്ഥിച്ചു. റോബിൻ ജോൺ സ്വാഗതം പറഞ്ഞു. പാസ്റ്റർ ജസ്റ്റിൻ ജോസഫ്, പാസ്റ്റർ ഡസ്റ്റി സ്മാൾ , പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ എന്നിവർ പ്രസംഗിച്ചു.