കട്ടപ്പന കല്ലൂശ്ശേരിയിൽ തോമസ് യോഹന്നാൻ നിത്യതയിൽ

കട്ടപ്പന: പുതുപ്പള്ളി കല്ലൂശ്ശേരിയിൽ പരേതനായ യോഹന്നാന്റെ മകനും കട്ടപ്പന ടൗണിലെ ആദ്യകാല റേഡിയേറ്റർ മെക്കാനിക്കുമായ ദീപു റേഡിയേറ്റർ വർക്ക്സ് കടയുടമ തോമസ് യോഹന്നാൻ(74) നിര്യാതനായി.

സംസ്കാരം ജൂലൈ 29 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പന ശാന്തിനഗർ ബ്രദറൺ സഭയുടെ ഇരുപതേക്കർ സെമിത്തേരിയിൽ.

ഭാര്യ: കോട്ടയം കഞ്ഞിക്കുഴി കളപ്പുരപ്പറമ്പിൽ ലീലാമ്മ. മക്കൾ: ദീപു (ഗ്രാമഫോൺ സ്റ്റുഡിയോ കട്ടപ്പന), ബിനോ (സാക്സഫോൺ ആർട്ടിസ്റ്റ്), ലെനിൻ( ആർട്ടിസ്റ്റ് ). മരുമക്കൾ: ജെസ്സി മൂവാറ്റുപുഴ, പ്രിയ കങ്ങഴ, നയന പാമ്പാടി.