ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പാര്‍ട് ടൈം ജോലി ചെയ്ത് അവള്‍ മാസം 7000 രൂപ സമ്പാദിക്കുമായിരുന്നു.
ആ തുകകൊണ്ടാണ് അവള്‍ തന്റെ കുടുംബചിലവ് നടത്തിയിരുന്നത്. ക്ലാസ്സിലെ മറ്റ് കുട്ടികളെല്ലാം കോളേജ് ലൈഫ് ആസ്വദിച്ചപ്പോള്‍, അവള്‍ നിറയെ സ്‌ക്രാച്ച് വീണ ഫോണില്‍ തിരക്കിട്ട പണിയിലായിരിക്കും.
കുട്ടികള്‍ക്ക് വേണ്ടി പാഠങ്ങള്‍ എളുപ്പമാക്കുക എന്നതായിരുന്നു ആ ഫോണിലെ അവളുടെ ജോലി. എല്ലാ വിഷയങ്ങളും കുറച്ചുകൂടി സിംപിളാക്കി PDF ആയി നല്‍കുക.
കോളേജ് വിടുമ്പോള്‍ എല്ലാവരും കാന്റീനിലും മറ്റും കറങ്ങി നടക്കുമ്പോള്‍ അവള്‍ വീട്ടിലേക്ക് ഓടും. അവിടെ ചെന്നിട്ട് വേണം അവള്‍ക്ക് കുട്ടികള്‍ക്ക് ട്യൂഷ്യനെടുക്കാന്‍.
അത് കഴിഞ്ഞ് ഒരു ഷോപ്പില്‍ പാര്‍ട് ടൈം സെയില്‍സും ചെയ്യുന്നുമുണ്ട്. അവള്‍ക്ക് പരാതികളില്ല. എന്റെ ജീവിതം ഇങ്ങനെയായല്ലോ എന്ന ചിന്തയില്ല.. ഒന്നോര്‍ത്ത് നോക്കൂ..
മറ്റൊരാളുടെ മുന്നില്‍ കടം ചോദിച്ച് കൈനീട്ടുന്നതിലും എത്രയോ നല്ലതാണ് അവളുടെ ഈ ജീവിതം.
ചിലര്‍ പറയുന്നത് കേള്‍ക്കാം.. ഞാന്‍ ചോദിച്ചിട്ട് ആരും കടം തരുന്നില്ല.. എന്തായിരിക്കാം കാരണം.. പലപ്പോഴും കൊടുത്തപൈസ തിരികെ ചോദിക്കുമ്പോഴാണ് പലരും ശത്രുക്കളായി മാറുന്നത്.
കഷ്ടപ്പെട്ട് ജീവിക്കുന്നതില്‍ ഒരാള്‍ പണം കടം തന്നാല്‍ അയാളോട് നന്ദിയുളളവനാകണം എന്ന് കൂടി നാം പഠിക്കേണ്ടതുണ്ട്.. കാരണം കടം തരുന്നയാളും പലപ്പോഴും കോടീശ്വരനോ, കോടീശ്വരിയോ ഒന്നുമായിരിക്കുകയില്ലല്ലോ..
ലോകത്ത് പലതും പ്രലോഭിപ്പിക്കാനുണ്ട്.. എന്ത് വേണം.. എന്ത് വേണ്ട എന്ന് തീരുമാനിച്ച് ഉള്ളത് കൊണ്ട് എങ്ങിനെ സമാധാനത്തോടെ ജീവിക്കാം എന്ന് പഠിച്ചുതുടങ്ങുമ്പോഴാണ് നമ്മുടെ ജീവിതം കൂടുതല്‍ സുന്ദരമാകുന്നത്
– ശുഭദിനം