എസ്എഫ്സി യുഎഇ റീജിയൻ സിഇഎം താലന്ത് പരിശോധന നടത്തി

ജബൽ അലി : ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ യുവജന സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് (സി ഇ എം) യു എ ഇ റീജിയൻ്റെ 2024 ലെ താലന്ത് പരിശോധന നടന്നു. ഡിസംബർ 2 തിങ്കളാഴ്ച ജബൽ അലി ക്രൈസ്റ്റ് ചർച്ചിൽ വെച്ച് സി ഇ എം റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നടന്ന താലന്ത് പരിശോധന ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൻ ബേബി ഉദ്ഘാടനം ചെയ്തു.

രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 8 മണിയ്ക്ക് അവസാനിച്ചു. ഏകദേശം 500 പേർ പങ്കെടുത്തു.കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, ഇൻ്റർമീഡിയറ്റ്, സീനിയർ,മേജർ, സീനിയർ സി ഇ എം വിഭാഗങ്ങളിലായി ഗ്രൂപ്പ് സോംഗ്, ഗ്രൂപ്പ് ബൈബിൾ ക്വിസ്, സ്കിറ്റ്,ഗാനം, പ്രസംഗം,വ്യക്തിഗത ബൈബിൾ ക്വിസ്, ഉപന്യാസം,കവിതാ രചന,കളറിംഗ്, പെൻസിൽ ഡ്രോയിംഗ് മത്സരയിനങ്ങളിൽ 367 മത്സരാർഥികൾ ഉണ്ടായിരുന്നു.പാസ്റ്റർ എബ്രഹാം ജോൺ,ഡോ. വിൽസൺ ജോൺ, പ്രശസ്ത ഗായകരായ പാസ്റ്റർ അജി പുത്തൂർ, ജയ്സൺ സോളമൻ, ഷാർലറ്റ് ജയ്സൺ എന്നിവർ വിധികർത്താക്കളായിരുന്നു.

സി ഇ എം റീജിയൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അസറിയ മാത്യു (സെക്രട്ടറി),ഷാജി എബ്രഹാം (ട്രഷറർ),സോജിത് സജി(ജോയിൻ്റ് സെക്രട്ടറി),ബിനോയ് തോമസ്,ബ്ലസൻ ലൂക്കോസ് എന്നിവരും എല്ലാ സഭകളിലേയും സി ഇ എം സെക്രട്ടറിമാർ ഉൾപ്പെട്ട ജനറൽ കമ്മറ്റിയും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ഗിൽബെർട്ട് ജോർജ്(റീജിയൻ സെക്രട്ടറി),സാം കോശി (അസോ. റീജിയൻ പാസ്റ്റർ),ഡോ.ഷിബു വർഗീസ്(അബുദാബി സെൻ്റർ പാസ്റ്റർ),ഡോ. കെ.ബി.ജോർജ്കുട്ടി(ദുബായ്-ഷാർജ സെൻ്റർ പാസ്റ്റർ),ബ്ലസൻ ജോർജ്(റീജിയൻ സണ്ടേസ്കൂൾ ഡയറക്ടർ),തോമസ് വർഗീസ്,വിജി ഫിലിപ്, ബിനീഷ് ജോൺ, വർഗീസ് തോമസ് (ബാബു),റെജി ജോൺ, ഷിജു ശമുവേൽ എന്നിവർ വിവിധ സെക്ഷനുകൾ നിയന്ത്രിച്ചു. എല്ലാവർക്കും രുചികരമായ ഭക്ഷണം സമൃദ്ധിയായി കൊടുത്തു. സമാപനയോഗത്തിൽ റീജിയൻ സി ഇ എം ട്രഷറർ ഷാജി എബ്രഹാം നന്ദി പറയുകയും പാസ്റ്റർ തോമസ് വർഗീസ് പ്രാർത്ഥിച്ച് ആശീർവാദം പറയുകയും ചെയ്തു.

വാർത്ത : ബ്ലസൻ ജോർജ്