എജി ഇന്ത്യാ ഫെലോഷിപ്പ് സമ്മേളനം ന്യൂയോർക്കിൽ ആരംഭിച്ചു ; ദൈവജനത്തിൻ്റെ ഐക്യതയ്ക്ക് തടയിടാൻ ആർക്കുമാകില്ലെന്ന് ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്

അദ്ധ്യക്ഷ പ്രസംഗം റവ. റോയി ചെറിയാൻ

ന്യൂയോർക്ക്: എന്തെല്ലാം എതിർപ്പുകൾ ഏതെല്ലാം ഭാഗത്തുനിന്നുണ്ടായാലും ദൈവം അതിനെ തകർത്തുകളഞ്ഞ് ദൈവമക്കളെ ഐക്യമനോഭാവത്തിൽ എത്തിക്കുമെന്ന് നാഷണൽ കൺവീനർ പാസ്റ്റർ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് പ്രസ്ഥാവിച്ചു. അജിഫിന കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ന്യൂയോർക്ക് എലൻ വില്ല ഹോണേഴ്സ് റിട്രീറ്റ് സെൻ്ററിലാണ് കൺവർഷൻ നടക്കുന്നത്. ഭയചകിതരായി ഇരുന്ന ഒരുകൂട്ടം സാധാരണക്കാർ ഒരുമനപ്പെട്ട് കാത്തിരുന്ന് ശക്തി പ്രാപിച്ചപ്പോൾ ലോകത്തെ കീഴ്മേൽ മറിക്കുന്നവരായി മാറ്റപ്പെട്ടതാണ് അപ്പോസ്തോല പ്രവൃത്തി രണ്ടാം അദ്ധ്യായത്തിൻ്റെ ചരിത്രം.

ജോമോൻ്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ

അമേരിക്കയിലെ മലയാളി അസംബ്ലീസ് ഓഫ് ഗോഡ് സമൂഹം അടുത്ത നാലു ദിവസങ്ങളിൽ ഒരുമനപ്പെട്ട് കാത്തിരുന്നാൽ ഇവിടെ അപ്പോസ്തല പ്രവർത്തി രണ്ടാം അദ്ധ്യായം ആവർത്തിക്കപ്പെടും.

യെരുശലേമിൽ കാത്തിരുന്നവരുടെ മേൽ കത്തിയ പരിശുദ്ധാത്മാവിൻ്റെ അഗ്നിയെ തല്ലിക്കെടുത്താൻ സാത്താൻ വിവിധ കാലങ്ങളിൽ പരിശ്രച്ചിച്ചു. പക്ഷെ ആ അഗ്നി ചിതറിത്തെറിച്ചിടെത്തെല്ലാം ഉണർച്ച് ഉണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ അമേരിക്കയിൽ ഉണ്ടായ ഉണർവ്വിൽ നിയോഗമേറ്റെടുത്ത് പെന്തെക്കോസ്ത് മിഷനിമാർ ലോകമെങ്ങും ഉണർവ്വിൻ്റെ അഗ്നി പടർത്തി.

അവരിൽ ചിലർ ഇന്ത്യയിലെത്തി. അവരിൽ ചിലർ നമ്മുടെ നാട്ടിലുമെത്തി. ജനലക്ഷങ്ങൾ ആ ഉണർവ്വിൻ്റെ ഭാഗമായി അക്കൂട്ടത്തിൽ നിന്ന് കുറേയേറെപ്പേർ അമേരിക്കയിലേക്ക് കുടിയേറി. നമ്മിലൂടെ അപ്പോസ്തല പ്രവർത്തി രണ്ടാം അദ്ധ്യായത്തിൻ്റെ ആവർത്തനം ഉണ്ടാകും. ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് ഉദ്ഘാടന സന്ദേശത്തിൽ ഓർമിപ്പിച്ചു.

ഉൽഘാടന യോഗത്തിൽ പാസ്റ്റർ റോയി ചെറിയാനും പൊതുയോഗത്തിൽ പാസ്റ്റർ ജേക്കബ് വർഗീസും അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജയിംസ് ജോർജ് സ്വാഗതം പറഞ്ഞു. റവ. രാജു ജോർജ്ജ്, ഡോ. തോംസൺ കെ പള്ളിൽ, റവ.ഒ.ജി. സാമുവൽ, റവ. കെ.കെ. സാമുവൽ എന്നിവർ പ്രാർത്ഥിച്ചു.
ഞായാറാഴ്ച നടക്കുന്ന സഭായോഗത്തോടെ യോഗം അവസാനിക്കും.