ഐപിസി ഫാമിലി കോൺഫറൻസിന് വ്യാഴാഴ്ച ബോസ്റ്റണിൽ തിരശ്ശീല ഉയരും ; ഈവർഷം കൂടുതൽ വിശ്വാസികൾ പങ്കെടുക്കും

ബോസ്റ്റൺ: അമേരിക്കയിലെ പിസിനാക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഐപിസി ഫാമിലി കോൺഫറൻസ് വ്യാഴാഴ്ച ആരംഭിക്കും. ബോസ്റ്റണിൽ തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. രജിസ്ട്രേഷനിൽ പ്രതീക്ഷിച്ചതിലധികം വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. ആഗസ്റ്റ് 8 മുതൽ 12 വരെ ബോസ്റ്റണിലെ ബോക്സ്ബോറോ റീജൻസി ഹോട്ടൽ കൺവൻഷൻ സെൻ്ററിലാണ് സമ്മേളനം നടക്കുന്നത്.

ഡോ. തോമസ് ഇടിക്കുളയാണ് എക്സിക്യൂട്ടീവ് കമ്മറ്റി ചെയർമാൻ. വെസ്ലി മാത്യു സെക്രട്ടറിയും ബാവൻ തോമസ് ട്രഷററുമാണ്. ഡോ.മിനു ജോർജ്(യൂത്ത് കോഡിനേറ്റർ), രേഷ്മ തോമസ്(ലേഡീസ് കോഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

റവ. അഗസ്റ്റിൻ ജബകുമാർ, പാസ്റ്റർ ഡവൺ ഫ്രൈ, പാസ്റ്റർ ഡസ്റ്റി സ്മാൾ , ഡോ. ജെസ്സി ജയ്സൺ എന്നിവരാണ് മുഖ്യപ്രസംഗകർ.

വർഗീസ് പി മാത്യു (കാലിഫോർണിയിയ), പാസ്റ്റർ സാം വർഗീസ് (എഡ്മൺടൺ – കാനഡ), പാസ്റ്റർ എബി .കെ ബെൻ ( ടൊറാൻടോ -കാനഡ ) പാസ്റ്റർ സാം കുരുവിള (ടൊറോൻൻ്റൊ – കാനഡ), ഡോ. ജെയിംസ് ശാമുവൽ (കണക്ടികട്ട് ),അലക്സാണ്ടർ ജോർജ് (സെൻട്രൽ ഫ്ലോറിഡ), പാസ്റ്റർ ഏബ്രഹാം തോമസ് (സൗത്ത് ഫ്ലോറിഡ), രാജൻ ആര്യപ്പള്ളിൽ (ജോർജിയ), ശാമുവൽ ജോർജ് (ഇല്ലിനോയിസ്)

പാസ്റ്റർ ജെയിംസ് മുളവന(മേരിലാൻഡ്), വി.കെ. ഡാനിയൽ ( മസാച്ചുസെറ്റ്സ്),പാസ്റ്റർ പി.വി. മാമ്മൻ(മിഷിഗൺ), ജോജി ജോസഫ് (ന്യൂജേഴ്സി , സി.എം ഏബ്രഹാം (ന്യൂയോർക്ക്), പാസ്റ്റർ ജെയിംസ് ജോർജ് ( ന്യൂയോർക്ക്), പാസ്റ്റർ ജോയി വർഗ്ഗീസ്(ഒഹായോ )

ഫിന്നി മാത്യു(ഒക്കലഹോമ), പാസ്റ്റർ വർഗീസ് ജോൺ (പെൻസിൽവാനിയ ),പാസ്റ്റർ ദാനിയൽ തോമസ്(ടെന്നസി ),പാസ്റ്റർ ജെയിംസ് ഏബ്രഹാം(ഓസ്റ്റിൻ – ടെക്സാസ് ) ജിനു വർഗീസ് (ഡാളസ് – ടെക്സാസ് ), പാസ്റ്റർ തോമസ് കുര്യൻ (ഹ്യൂസ്റ്റൺ ടെക്സാസ് )

പാസ്റ്റർ സാം തോമസ് (വെസ്റ്റ് കോസ്റ്റ്) കന്നിവരാണ് നാഷണൽ പ്രതിനിധികൾ .ഇമ്മാനുവൽ കെ.ബി, പാസ്റ്റർ ഷോൺ ശാമുവൽ , ജസ്റ്റസ് റ്റാംസ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

മെച്ചമായ താമസസൗകര്യവും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 8-ാം തീയതി നടക്കുന്ന സഭായോഗത്തോടും കതൃമേശയോടും കൂടി കോൺഫ്രൻസ് സമാപിക്കും.