NACOG കോൺഫറൻസ് തുടരുന്നു ; എല്ലാശുശ്രൂഷകളും പാസ്റ്റർമാർ ഏറ്റെടുക്കരുത്; ഡോ. ഷിബു ശാമുവൽ

ഷാർലെറ്റ്: പുതിയനിയമ ക്രൈസ്തവസഭയിൽ വിവിധതരം ശുശ്രുഷകളുണ്ട്; അതെല്ലാം പാസ്റ്റർമാർ ഏറ്റെടുക്കരുതെന്ന് ഡോ. ഷിബു ശാമുവൽ. നോർത്ത് കരോളിനയിലെ ഷാർലെറ്റ് പട്ടണത്തിൽ നടന്നുവരുന്ന NACOG സമ്മേളനത്തിൽ വെള്ളിയാഴ്ചത്തെ ഈവനിങ് സെഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയൻ സൂപ്രണ്ട് ഡോ. ശുശീൽ മാത്യു

ദൈവസഭയിൽ ഉപദേഷ്ടാക്കന്മാരുണ്ട്, അപ്പോസ്തലന്മാരുണ്ട്, പ്രവാചകന്മാരുണ്ട്, സുവിശേഷകന്മാരുണ്ട്, ഇടയന്മാരുണ്ട്. ഈ അഞ്ച് വിധ ശുശ്രൂഷകൾ എല്ലാം കൂടി ഒരുമിച്ച് ചെയ്യുന്ന ഇടയന്മാരുണ്ട്. ഇത് ശരിയല്ല.

അദ്ധ്യക്ഷ പ്രസംഗം: പാസ്റ്റർ രെൻജൻ ചെറിയാൻ

ദൈവം ഓരോരുത്തർക്കും കൊടുത്തിരിക്കുന്നത് വ്യത്യസ്ഥതലങ്ങളിലുള്ള ശുശ്രൂഷകളാണ്. അത് ചെയ്യാൻ അവരെ അനുവദിക്കണം. അതെല്ലാംകൂടി ഇടയന്മാർ ഏറ്റെടുത്ത് ചെയ്യുന്നതിലെ അപാകതകൾ ഡോ. ഷിബു ചൂണ്ടിക്കാട്ടി.

പ്രസംഗം: പാസ്റ്റർ അനീഷ് തോമസ്

മറ്റുള്ളവർക്ക് ദൈവം കൊടുത്തിരിക്കുന്ന ശുശ്രൂഷ അവരിലൂടെ വളർത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനും സഭയും ഇടയന്മാരും തയ്യാറാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പാസ്റ്റർ രെൻജൻ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയൻ സൂപ്രണ്ട് ഡോ. ശുശീൽ മാത്യു ആശംസ അറിയിച്ചു. പാസ്റ്റർ അനീഷ് തോമസ് പ്രസംഗിച്ചു.