ഷിക്കാഗോ: ജൂലൈ 2 മുതൽ 5 വരെ ഷിക്കാഗോയിൽ നടക്കുന്ന നാൽപ്പതാമത് പിസിനാക്കിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 ന് (ഇന്ന്) ശനിയാഴ്ച ഒക്കലഹോമയിൽ വച്ച് വച്ച് പ്രത്യേക സമ്മേളനം നടത്തുന്നു. ഐപിസി ഹെബ്രോൺ സഭയിൽ ആറുമണിക്ക് യോഗം ആരംഭിക്കും.
പിസിനാക്ക് ദേശീയ ഭാരവാഹികളായ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സിപിഎ, ഡോ ജോനാഥൻ ജോർജ്, ജീന വിൽസൺ എന്നിവർ പങ്കെടുക്കും. ഒക്കെലഹോമയിൽ നിന്നുള്ള ദേശീയ കമ്മിറ്റി അംഗം പാസ്റ്റർ കെ ഓ ജോൺസൻ, സൂസി യോഹന്നാൻ, അക്സ ചെറിയാൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകും. സിറ്റിയിലെ കൊയർ അംഗങ്ങൾ പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും.
വാർത്ത: കുര്യൻ ഫിലിപ്പ്
നാഷണൽ മീഡിയ കോർഡിനേറ്റർ



