ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കീഴിലുള്ള
മിഡിൽ ഈസ്റ്റ് റീജിയൻ- ഖത്തർ സെക്ഷൻ രൂപീകരിച്ചു; ഭാരവാഹികളെ നിയമിച്ചു.

ഏ. ജി.മിഡിൽ ഈസ്റ്റ് റീജിയണലിൽ ഉൾപ്പെടുന്ന ഖത്തർ സെക്ഷൻ പുതിയ നേതൃത്വത്തിന്റെ കാലാവധി രണ്ട് വർഷമാണ്.

കോഡിനേറ്റർ: പാസ്റ്റർ പി. എം ജോർജ് ,
സെക്രട്ടറി: പാസ്റ്റർ റോയി വർഗീസ്,
ട്രഷറർ: പാസ്റ്റർ തോമസ് കുട്ടി ജോയ്,
കമ്മറ്റി മെമ്പേഴ്സ്: പാസ്റ്റർ ഏബൽ ജോസഫ്, ബ്രദർ: മാത്യൂസ് ജോർജ് മുല്ലക്കൽ എന്നിവരാണ് ഭാരവാഹികൾ.

ഖത്തറിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ ഐക്യ കൂട്ടായ്മ, പുത്രികാ സംഘടന കളുടെ ആത്മീയ പരിപോഷണത്തി നായുളള ഏകോപീകരണം, കൂടാതെ രാജ്യത്തെ വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്കായി പ്രചോദനവും കൈത്താങ്ങലും നൽകുകയാണ് ഖത്തർ സെക്ഷന്റെ പ്രധാന ലക്ഷ്യം.



